Jump to content

ടാൺ നദി

Coordinates: 44°5′10″N 1°2′33″E / 44.08611°N 1.04250°E / 44.08611; 1.04250 (Garonne-Tarn)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാൺ നദി
Physical characteristics
നദീമുഖംGaronne
44°5′10″N 1°2′33″E / 44.08611°N 1.04250°E / 44.08611; 1.04250 (Garonne-Tarn)
നീളം381 km

ദക്ഷിണ ഫ്രാൻസിലെ ഗാരോൺ നദിയുടെ ഒരു പോഷക നദിയാണ് ടാൺ. സീവെന്നിസ് മലനിരകളിൽ നിന്നുമുദ്ഭവിച്ച് പടിഞ്ഞാറൻ ദിശയിലേക്കൊഴുകുന്ന ഈ നദി മോയ്സാക്കിനു (Moissac) സമീപത്തു വച്ചു ഗാരോൺ നദിയിൽ ചേരുന്നു. ലോസെറി, അവെയ്റോൺ, ടാൺ, ടാൺ-എറ്റ്-ഗാറോൺ എന്നീ ഫ്രഞ്ച് പ്രവിശ്യകളിലൂടെ ഒഴുകുന്ന ടാൺ നദിയുടെ നീളം 375 കി. മീ. ആണ്. ഗാരോണിന്റെ പോഷകനദിയാണിത്.[1]

കാസസ് പീഠഭൂമിയിൽ ഇടുങ്ങിയ മലയിടുക്കുകളിലൂടെ ഒഴുകുന്ന ടാൺ ഈ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. തത്ഫലമായി ഈ പ്രദേശം ഫ്രാൻസിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിരിക്കുന്നു. ഫ്രാൻസിലെ ഒരു പ്രവിശ്യയ്ക്കും 'ടാൺ' എന്ന പേരുണ്ട്. ടാൺനദിയും അതിന്റെ പോഷകനദികളുമാണ് ഈ മേഖലയെ ജലസിക്തമാക്കുന്നത്. ആൽബി, മോൺടോബൻ എന്നിവ ടാൺ നദിക്കരയിലുള്ള പ്രധാന പട്ടണങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. Sandre. "Fiche cours d'eau - Le Tarn (O---0100)".

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാൺ_നദി&oldid=3903730" എന്ന താളിൽനിന്ന് ശേഖരിച്ചത്