ടാസ്മേനിയൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാസ്മേനിയൻ
Palawa
Ethnicity: Tasmanian
Geographic
distribution:
Tasmania
ഭാഷാഗോത്രങ്ങൾ: unclassified
Subdivisions:
Eastern Tasmanian
Western Tasmanian
Flinders Island / Oyster Bay lingua franca
ISO 639-2 and 639-5: xtz
Tasmanian tribes.JPG
Approximate ethnic divisions in pre-European Tasmania

ടാസ്മേനിയൻ ആദിവാസികൾ ഉപയോഗിച്ചിരുന്ന ഭാഷയുമായി ദൃഢബന്ധമുള്ള ഒരു സ്വതന്ത്രഭാഷ. ആസ്ത്രേലിയയുടെ ദക്ഷിണ പൂർവ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് ടാസ്മേനിയ. വംശനാശം സംഭവിച്ച ഒരു സമൂഹമാണ് ടാസ്മേനിയയിലെ ആദിവാസികൾ.

ഈ ഭാഷാസമൂഹത്തിലെ അംഗസംഖ്യയെപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഉത്തരതീരങ്ങളിലും ദക്ഷിണതീരങ്ങളിലും പ്രചാരത്തിലിരിക്കുന്നവയാണ് പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങൾ.

സംഗീതാത്മകമായ ടാസ്മേനിയൻ ഭാഷയിൽ ധാരാളം സ്വരശബ്ദങ്ങൾ ഉപയോഗിക്കുന്നു. മിക്ക പദങ്ങളും ക്ര, പ്ര, ത്ര എന്നീ അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. വ്യഞ്ജനശബ്ദങ്ങൾ നന്നേ കുറവാണ്. ഘോഷി-അഘോഷി (Voiced -Voiceless) വ്യത്യാസം, ഊഷ്മാക്കളായ (Sibilants) വ്യഞ്ജനശബ്ദങ്ങൾ എന്നിവ ഈ ഭാഷയിൽ ഇല്ല. ഘർഷശബ്ദങ്ങളായ r, l, കണ്ഠ്യ ശബ്ദമായ x, താലവ്യരഞ്ജിയായ ചില വ്യഞ്ജനങ്ങൾ എന്നിവ ടാസ്മേനിയൻ ഭാഷകളുടെ സ്വനഘടനയിലെ സവിശേഷതകളാണ്.

വ്യാകരണപരമായ ബന്ധങ്ങൾ സംശ്ലേഷക (agglautinative) പരപ്രത്യയങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കർത്താ-കർമബന്ധം പദക്രമത്തിലൂടെ നിശ്ചയിക്കുന്നു. ശബ്ദവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗമാണ് വിശേഷണങ്ങൾ. ക്രിയകളുടെ വചനം, കാലം, സർവ നാമഭേദങ്ങൾ എന്നിവ വ്യക്തമാക്കാൻ പ്രത്യേക വ്യവസ്ഥയില്ല. ഏതാനും ചില സാംഖ്യകങ്ങൾ (2, 3, 4) മാത്രമാണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്.

ടാസ്മേനിയൻ സംസ്കാരത്തിൽ ആസ്റ്റ്രേലിയൻ ഭാഷകളുടെ സ്വാധീനം കാണാം. യു.എസ്. ഭാഷാശാസ്ത്രജ്ഞനായ എച്ച്.ഗ്രീന്ബർഗ് ഈ ഭാഷകളെ ഇന്തോ-പസഫിക് വിഭാഗത്തില് ഉൾപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ട്.

പദാവലി[തിരുത്തുക]

Some basic words:[1]

nanga 'അച്ഛൻ'
poa 'അമ്മ' (Northeast)
pögöli-na 'സൂര്യൻ'
wīta 'ചന്ദ്രൻ'
romtö-na 'നക്ഷത്രം'
pö ön'e-na 'പക്ഷി'
wī-na 'മരം'
poime-na 'മല'
waltomo-na 'നദി' (Northeast)
nani 'പാറ'

അവലംബം[തിരുത്തുക]

  1. "Tasmanian". In George Campbell, 1991. Compendium of the World's Languages, vol. II.

അധിക വായനയ്ക്ക്[തിരുത്തുക]

  • Crowley, T; Dixon, R. M. W. (1981). "Tasmanian". എന്നതിൽ Dixon, R. M. W. and Blake, B. J. Handbook of Australian languages. Vol 2. Canberra: Australian National University Press. pp. 394–421. 
  • Plomley, N. J. B. (1976a). A Word-list of the Tasmanian Aboriginal Languages. Launceston. 
  • Wurm, Mühlhäusler, & Tryon, 1996. Atlas of languages of intercultural communication in the Pacific, Asia and the Americas

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയൻ ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ടാസ്മേനിയൻ_ഭാഷകൾ&oldid=1694339" എന്ന താളിൽനിന്നു ശേഖരിച്ചത്