Jump to content

ടലെറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ്
Charles de Talleyrand-Périgord
Talleyrand by Pierre-Paul Prud'hon
1st Prime Minister of France
ഓഫീസിൽ
9 July 1815 – 26 September 1815
മുൻഗാമിNone 1
പിൻഗാമിArmand-Emmanuel du Plessis, Duc de Richelieu
45th, 47th, 52nd and 55th
Minister of Foreign Affairs
ഓഫീസിൽ
9 July 1815 – 26 September 1815
പ്രധാനമന്ത്രിSelf
മുൻഗാമിLouis de Bignon
പിൻഗാമിArmand Emmanuel du Plessis, Duc de Richelieu
ഓഫീസിൽ
13 May 1814 – 20 March 1815
മുൻഗാമിAntoine René Charles Mathurin, comte de Laforest
പിൻഗാമിArmand Augustin Louis de Caulaincourt
ഓഫീസിൽ
22 November 1799 – 9 August 1807
മുൻഗാമിKarl Reinhard
പിൻഗാമിJean-Baptiste Nompère de Champagny
ഓഫീസിൽ
15 July 1797 – 20 July 1799
മുൻഗാമിCharles Delacroix
പിൻഗാമിKarl Reinhard
വ്യക്തിഗത വിവരങ്ങൾ
ജനനം(1754-02-02)2 ഫെബ്രുവരി 1754
Paris, France
മരണം17 മേയ് 1838(1838-05-17) (പ്രായം 84)
ദേശീയതFrench
വസതിsValençay, France
ഒപ്പ്
1 See List of Prime Ministers of France

ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനുമാണ് ടലെറാൻ. (പൂർണ നാമധേയം: ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ്) 1789 മുതൽ 1834 വരെ ഫ്രാൻസ് ഭരിച്ചിരുന്ന മിക്ക ഗവൺമെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1754 ഫെബ്രുവരി 2-ന് പാരിസിലെ ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം[1]. 1788-ൽ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയിൽ 1789-ൽ എസ്റ്റേറ്റ്സ് ജനറലിൽ അംഗമായി. എസ്റ്റേറ്റ്സ് ജനറൽ പിന്നീട് നാഷണൽ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടർന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടർന്ന് 1791-ൽ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടർന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങൾ സ്വീകരിച്ചു. നാഷണൽ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ൽ ഇംഗ്ലണ്ടിലേക്കയച്ചു.

ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയാർഥിയായി തങ്ങി (1792 സെപ്റ്റംബർ). 1794-ൽ അമേരിക്കയിലേക്കു പോയി. ഫ്രാൻസിൽ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടർന്ന് 1796 സെപ്റ്റംബറിൽ പാരിസിൽ മടങ്ങിയെത്തി. ഡയറക്ടറി 1797-ൽ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയൻ അധികാരത്തിൽ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയൻ ഭരണം ഏറ്റെടുത്തപ്പോൾ ടലെറാൻ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാൽ നെപ്പോളിയന്റെ നയങ്ങൾ ഫ്രാൻസിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം കാലാന്തരത്തിൽ നെപ്പോളിയനെ എതിർത്തു.

1807-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നെപ്പോളിയൻ ഭരണത്തിൽനിന്നും നിഷ്കാസിതനായതോടെ, ബൂർബൺ ഭരണം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഇദ്ദേഹം ബൂർബൺ ചക്രവർത്തി ലൂയി 18-ാമന്റെ വിദേശകാര്യമന്ത്രിയായി (1814). ഈ പദവിയിൽ വിയന്ന കോൺഗ്രസിനെക്കൊണ്ട് ഫ്രാൻസിന് അനുകൂലമായ നിലപാട് എടുപ്പിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു നയതന്ത്രവിജയം ആയിരുന്നു. 1815-ൽ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു. എങ്കിലും 1830-ൽ ലൂയി ഫിലിപ്പിനെ അധികാരത്തിലേറ്റുന്നതിന് അനുകൂലമായി ഇദ്ദേഹം പ്രവർത്തിച്ചു. ലൂയി ഇദ്ദേഹത്തെ ലണ്ടനിലെ അംബാസഡറായി നിയോഗിച്ചു (1830). 1834 വരെ ഈ പദവിയിൽ തുടർന്നു. 1838 മേയ് 17-ന് ടലെറാൻ പാരിസിൽവച്ചു മരണമടഞ്ഞു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടലെറാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടലെറാൻ&oldid=3632642" എന്ന താളിൽനിന്ന് ശേഖരിച്ചത്