ടയർ റീട്രേഡിംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഹനങ്ങളുടെ വീലുകൾ(ടയർ) ഉപയോഗം മൂലംതേഞ്ഞുപോയാൽ അവയ്ക്ക് പകരം പുതിയ ടയർ ഉപയോഗിക്കുക എന്നതാണ് പൊതുവേയുള്ള രീതി. ഇത് വളരെയധികം ചെലവ്കൂടിയ രീതിയാണ്. എന്നാൽ ടയർ റീ ട്രേഡിംഗ് കമ്പനികളിലെ വിദഗ്ദ്ധരായ തൊഴിലാളികൾ ഉപയോഗം മൂലംതേഞ്ഞ ടയറുകൾ ഉരച്ചുപരുവപെടുത്തി അതിൽ പുതിയ ട്രേഡ്‌ ഗ്രിപ്പ് (കട്ട) പിടിപ്പിച്ച് ടയറുകളുടെ കാലാവധി നീട്ടുന്നു. ഇതാണ് ടയർ റീട്രേഡിംഗ്.(Tyre Retreading)ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ കാലം ടയർ തേയ്മാനം ഒഴിവാക്കാനും പുതിയ ടയർ വാങ്ങുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

രണ്ടുതരം റീ ട്രേഡിംഗ്[തിരുത്തുക]

പൊതുവേ രണ്ടുതരം രീതികളാണ് ടയർ റീട്രേഡിംഗിന് നിലവിലുള്ളത്

കൺവെൻഷണൽ പ്രക്രിയ[തിരുത്തുക]

കൺവെൻഷണൽ പ്രക്രിയ അഥവാ ഹോട്ട് ക്യുവർ (മോൾഡ് ക്യുവർ)[1] പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം കെമിക്കൽ സൊല്യൂഷൻ ഉപയോഗിച്ച് പുതിയ റബ്ബർ പിടിപ്പിക്കുന്നു അതിനുശേഷം ഗ്രിപ്പ് (കട്ട ) ഡിസൈൻ ഇടുന്നതിനായി റീ ട്രേഡിംഗ് മെഷിനിൽ വെച്ച് ചൂടാക്കി റബ്ബർ വേവിച്ച് ഡിസൈൻ ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.

പ്രീ-ക്യുറിംഗ്[തിരുത്തുക]

പ്രീ-ക്യുറിംഗ് (Precure Process)അഥവാ കോൾഡ് ക്യുർ പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം രാസലായനിയ്ക്ക് ഒപ്പം പശ കൂടി ഉപയോഗിച്ച് പുതിയ ഡിസൈൻ ഉള്ള റബ്ബർ പിടിപ്പിക്കുന്നു. അതിനുശേഷം യന്ത്രസഹായത്താൽ ചൂടാക്കി റബ്ബർ വേവിച്ച് ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.[2]

റീ ട്രേഡിംഗിന്റെ പ്രയോജനം[തിരുത്തുക]

ഈ തരത്തിൽ റീ ട്രേഡ് ചെയ്യുന്ന ടയറുകൾക്ക് പുതിയ ടയർ നൽകുന്നതിനെക്കാൾ അതികം മൈലേജ് നൽകുവാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവുംവലിയ നേട്ടം.[അവലംബം ആവശ്യമാണ്] ഒപ്പംതന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പഴയ ടയർ ഉപയോഗിക്കുവാനും കഴിയുന്നു. ഇത് ചിലവു കുറയ്ക്കുകയും ചെയ്യുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. * ടയർ റീട്രെഡ് ആന്റ് റിപ്പെയർ ഇൻഫർമേഷൻ ബ്യൂറോ
  2. * ടയർ ഡി.ഓ.ടി. കോഡ്

വീഡിയോ കണ്ണികൾ[തിരുത്തുക]

  1. * പൊതുമേഖലാ ഫ്ലീറ്റ് റീട്രേഡിംഗ് പ്രോഗ്രാം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടയർ_റീട്രേഡിംഗ്‌&oldid=1924211" എന്ന താളിൽനിന്നു ശേഖരിച്ചത്