Jump to content

ജ്യോത്സനിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിപ്രവാള ശൈലിയിൽ എഴുതപ്പെട്ട വിഷവൈദ്യഗ്രന്ഥമാണ് ജ്യോത്സ്‌നിക. കാരാട്ടു നമ്പൂതിരിയാണ് ഗ്രന്ഥകർത്താവ്. കേരളത്തിലെ ഒട്ടുമിക്ക വൈദ്യന്മാരും ആധാരമാക്കുന്ന ഗ്രന്ഥമാണിത്. കാരാട്ടുനമ്പൂതിരി ജീവിച്ചിരുന്ന കാലമോ ജ്യോത്സ്‌നികയുടെ രചനാ കാലമോ വ്യക്തമല്ല. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.

ഉപക്രമത്തിലെ ആദ്യരണ്ടു ഖണ്ഡിക ചുവടെ.

വിഷപീഡിതരായുള്ള നരണാംഹിതസിദ്ധയെ
തച്ചികിത്സാം പ്രവക്ഷ്യാമി പ്രസന്നാസ്തു സരസ്വതി
ഗുരുദേവദ്വിജാദീനാം ഭക്തശുദ്ധോദയാപര:
സ്വകർമ്മഭിരഥ കുര്യാൽ ഗരപീഡിതരക്ഷണം.
സദാ ബഹുജനദ്രോഹം ചെയ്‌വോനും
ബ്രഹ്മഹാവിനും സ്വധർമാചാരമര്യാദാഹീനനും
ദ്വിഷദാമപി കൃതഘ്‌നഭീരുശോകാർത്തചണ്ഡാചനാം
വ്യഗ്രതേചസാം ഗതായൂഷ്മാനും അവ്വണ്ണമഭി-
ധേനുയുമങ്ങിനെ രാജകോപമതുളേളാനും,
ഹീനോപരകണന്നഥ രാജവിദ്വോഷിണം
തന്നെ പരീക്ഷിക്കുന്നവന്നപി ചികിത്സിപ്പാൻ
തുടങ്ങൊല്ലാ വിപരീതമാം ഫലം: സാമ്യക്
വിചാര്യനിതരാമൊഴിഞ്ഞീടുക ബുദ്ധിമാൻ'.

വന്ദനം, സ്തുതി, ഉപക്രമം തുടങ്ങി ദൂതലക്ഷണത്തോടെയാണ് തുടങ്ങുന്നത്. ശകുനലക്ഷണം, ഗരപീഡിതലക്ഷണം തുടങ്ങി പിന്നെ ഒരോ വിഷത്തിനുമുള്ള ചികിത്സ വിധികളുമാണ്. മന്ത്രകോഷ്ഠവും മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. ഒരോ ഭാഗത്തേയും (അധ്യായങ്ങൾ) അധികാരമായാണ് എഴുതിയിരിക്കുന്നത്. ഉപക്രമത്തിന് - വന്ദനാധികാര: എന്നും ദൂതലക്ഷണത്തിന് - ദൂതലക്ഷണാധികാര: എന്നും സർപ്പോൽപ്പത്തിയെ പറ്റിയുള്ള ഭാഗത്തിന് നാഗോൽഭവാധികാര: എന്നിങ്ങനെയാണ് അധ്യായ വിഭജനം. ഔഷധങ്ങൾ സംസ്‌കൃതനാമവും മലയാളനാമവും മിശ്രമായി വരുന്നുണ്ട്.

ക്ഷീരത്തിലമരീമൂലം നിർമ്മലേ കാഞ്ചികേപി
വാകൂടിപ്പൂ ലേപനം ചെയവൂ
നിശ്ലേഷവിഷനാശനം.
കരഞ്ജനീലികാനിംബം മൂന്നും തുല്യമതായി ഹ
പാനദൈ്യർന്നശ്യതി ക്ഷ്വേളം.

ഈ രീതിയിലാണ് പല യോഗങ്ങളുടേയും എഴുത്ത്. പിന്നീടുണ്ടായ പല ഗ്രന്ഥങ്ങൾക്കും പ്രചോദനമായത് ജ്യോത്സ്‌നികയാണ്. സംസ്‌കൃതഭാഷയിലെഴുതപ്പെട്ട കാശ്യപ സംഹിത, ലക്ഷണാമൃതം, അഷ്ടാംഗഹൃദയം എന്നിവയിലെ പല യോഗങ്ങളും ജ്യോത്സ്‌നികയിൽ കാണാം.

അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജ്യോത്സ്നികാ വിഷവൈദ്യം എന്ന താളിലുണ്ട്.

ക്രിയാകൗമുദി-വി എം കുട്ടികൃഷ്ണമേനോൻ

"https://ml.wikipedia.org/w/index.php?title=ജ്യോത്സനിക&oldid=2690188" എന്ന താളിൽനിന്ന് ശേഖരിച്ചത്