ജോർജ് റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപത്തഞ്ചാം വയസ്സിൽ ഹിന്ദുത്വ ശക്തികളാൽ കൊല്ലപ്പെട്ട ജോര്ജ് റെഡ്ഡീ (മരണം-14 ഏപ്രിൽ, 1972) ഹൈടെരബാദ് ഉസ്മാനിയ യൂനിവേര്സിടിയിൽ, ഫിസിക്സിൽ ഗവേഷക വിദ്യര്തിയായിരുന്നു. അക്കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഇടതു പക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായതാണ് ഇദ്ദേഹത്തിന്റെ കൊലപാതകത്തിനു കാരണമായത് [1] ,ഇതിനെ തുടർന്ന് ഉസ്മാനിയ കാമ്പസിൽ പുരോഗമന ജനാധിപത്യ വിദ്യാർത്ഥി മുന്നണി (PDSU )രൂപീകരിക്കന്നതിലെക്ക് നയിച്ചു. ജൊർജ് കാമ്പസിൽ വിതരനം ചെയ്തിരുന്ന ലഘു ലേഖകളിൽ ഉപയോഗിച്ച് പോന്ന PDS എന്ന പേരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പിന്നീട് PDSU എന്ന് നാമകരണം ചെയ്യുന്നത്.

യൂനിവേര്സിടി ബോക്സിംഗ് ചാമ്പ്യനും ഗോൾഡ്‌ മെഡലിസ്റ്റുമായ റെഡി മാർക്സിയൻ തത്ത്വചിന്തകളുടെ പ്രചാരകനയും എല്ലാവിധ വിവേചനങ്ങൾക്കെതിരെയുള്ള പോരാളിയായുമാണ് പ്രധാനമായും അറിയപ്പെടുന്നത്. സുഹൃത്തുക്കളിലൊരാൾ പറയുന്നതനുസരിച്ച് " അമേരിക്കയിലെ ബ്ലാക്ക് പന്തെര്സ് മൂവ്മെന്റ് , നക്സൽ ബാരി , കാകുളം തുടങ്ങിയ കർഷക ലഹളകളിൽ നിന്നും ഊർജ്ജമുൽക്കൊണ്ടാണ് റെഡി പ്രവർത്തനമാരംഭിക്കുന്നത്

അജയ് ദേവ്ഗണിന്റെ യുവ, സൂര്യയുടെ ആയത എഴുതു എന്നീ സിനിമകൾ റെഡ്ഡീയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ചതാണ് . നാല്പതാം മരണ വാര്ഷികതോടനുബന്ധിച്ചു കലാലയങ്ങളിലെ പ്രതിസന്ധി എന്ന ഡോക്യുമെന്ററിയും ജോര്ജു റെഡിയുടെ ഓർമ്മക്കുറിപ്പുകൾ‍ എന്ന പേരിൽ പുസ്തകവും പുറത്തിറക്കിയിട്ടുണ്ട് .[2]

References[തിരുത്തുക]

  1. Burgula, Pradeep (14 April 2012). "Keeping the Dream Alive: In Memory of George Reddy". Mission Telangana. ശേഖരിച്ചത് 29 March 2015.
  2. "PDSU founder George Reddy was AP's Che Guevara". The New Indian Express. 15 April 2012. ശേഖരിച്ചത് 29 March 2015.
"https://ml.wikipedia.org/w/index.php?title=ജോർജ്_റെഡ്ഡി&oldid=2784464" എന്ന താളിൽനിന്ന് ശേഖരിച്ചത്