ജോർജ് ട്യൂപൗ അഞ്ചാമൻ
ജോർജ് ട്യൂപൗ അഞ്ചാമൻ | |
---|---|
ഭരണകാലം | 11 September 2006 – 18 March 2012 |
കിരീടധാരണം | 1 August 2008 |
മുൻഗാമി | Tāufaʻāhau Tupou IV |
പിൻഗാമി | Tupou VI |
Prime Ministers | |
മക്കൾ | |
'Ilima Lei Tohi (Illegitimate) | |
രാജവംശം | House of Tupou |
പിതാവ് | Tāufaʻāhau Tupou IV |
മാതാവ് | Halaevalu Mataʻaho ʻAhomeʻe |
ദക്ഷിണ പസഫിക് മേഖലയിലെ ദ്വീപ് രാഷ്ട്രമായ ടോംഗയുടെ രാജാവായിരുന്നു ജോർജ് ട്യൂപൗ അഞ്ചാമൻ
ജീവിതരേഖ
[തിരുത്തുക]ദക്ഷിണ പസഫിക് മേഖലയിലെ അവസാന ഏകാധിപത്യ രാഷ്ട്രമായി കണക്കാക്കുന്ന ടോംഗയിൽ ജനാധിപത്യ പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ട രാജാവാണ് 2006-ൽ സ്ഥാനമേറ്റ ജോർജ് ട്യൂപൗ അഞ്ചാമൻ. ഓക്‌സ്ഫഡിൽ നിന്ന് പഠനം കഴിഞ്ഞ ഇദ്ദേഹം അവിവാഹിതനാണ്. ടോംഗോ പാർലമെന്റിനും മന്ത്രിസഭയ്ക്കും നിർണായക അധികാരങ്ങൾ നൽകാനുള്ള തീരുമാനമെടുത്തത് ജോർജ് ട്യൂപൗ ആയിരുന്നു. 165-വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ 2010 നവംബറിലാണ് ഇവിടെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. 170 ചെറു ദ്വീപുകളിൽ പരന്നു കിടക്കുന്ന ടോംഗയിലെ ജനങ്ങൾ ഒന്നടങ്കം വോട്ടവകാശം വിനിയോഗിച്ചിരുന്നു[1].40 വർഷം ഭരണം നടത്തിയ പിതാവ് ടോഫാഹോ ടുപോവിൻറെ പിൻഗാമിയായാണു ജോർജ് ടുപോവ് അഞ്ചാമൻ അധികാരമേറ്റത്. സഹോദരനും കിരീടവകാശിയുമായ ടുപോട്ടോ ലവക അടുത്ത രാജാവാകും. സഹോദരനായ ട്യൂപൗത്തോ ലവാക്കാ രാജകുമാരനാണ് അടുത്ത കിരീട അവകാശി.
മരണം
[തിരുത്തുക]ഹോങ്കോങിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് അദ്ദേഹത്തിൻറെ വൃക്ക നീക്കം ചെയ്തിരുന്നു. അവിവാഹിതനാണ്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 20 മാർച്ച് 2012. Retrieved 20 മാർച്ച് 2012.
- ↑ http://www.metrovaartha.com/2012/03/19083235/TONGA-KING-DEAD-20120319.html[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- King George Tupou V interviewed by the BBC, 31 July 2008
- The New King of Tonga gallery
- King George Tupou V Passing out parade, Sandhurst, 1968