ജോർജ് ഓഹി ഹുവോ
ദൃശ്യരൂപം
ഫ്രഞ്ച് ചിത്രകാരനും ചിത്രമുദ്രണവിദഗ്ദ്ധനുമായിരുന്നു ജോർജ് ഓഹി ഹുവോ (French pronunciation: [ʒɔʁʒ ʁuo]) (27 മെയ് 1871 – 13 ഫെ: 1958). പാരീസിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന ജോർജിനെ അദ്ദേഹത്തിന്റെ മാതാവാണ് കലാരംഗത്തു തുടക്കത്തിൽ പ്രോത്സാഹനം നൽകിയത്. സ്ഫടികപ്രതലങ്ങളിൽ ചിത്രം ആലേഖനം ചെയ്യുന്നതിനുള്ള പ്രാഗല്ഭ്യം ഹുവോ നന്നേ ചെറുപ്പത്തിൽ തന്നെ നേടിയെടുത്തിരുന്നു. ഫ്രാൻസിലെ പ്രധാന കലാപഠന കേന്ദ്രത്തിൽ (École des Beaux-Arts) പ്രവേശനം നേടിയ ജോർജ് ഗുസ്താവ് മോഹുവിന്റെ കീഴിൽ പരിശീലനം തുടരുകയുണ്ടായി. മോഹുവിന്റെ പ്രധാനശിഷ്യനായി മാറിയ ഹുവോയുടെ രചനകളിൽ ഗുസ്താവിന്റെ സ്വാധീനം നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.
പ്രധാന രചനകൾ
[തിരുത്തുക]- "The Way to Calvary-1891
- "The Old King" -1937
- Miserere-1948.
ഓൺലൈൻ അവലംബം
[തിരുത്തുക]- Georges Rouault Foundation
- Georges Rouault Online at Artcyclopedia.com.
- "Georges Rouault." at Artchive.com
- "George Rouault" at Spaightwood Galleries
- Lots of Rouault images hosted by Fine Arts Museums of San Francisco. Archived 2007-09-26 at the Wayback Machine.
- Information on Rouault and the German Expressionist movement Archived 2010-07-18 at the Wayback Machine.
- Georges Rouault Miserere - Exhibition in Ancona (Italy)
- Works by Georges Rouault