ജോർജ്ദാസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാട്ടരങ്ങിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായ നാടകപ്രവർത്തകനാണ് ജോർജ്ജ്ദാസ്

ജീവിതരേഖ[തിരുത്തുക]

താണിക്കൽ ആലുക്കൽ ദേവസ്സിയുടേയും ത്രേസ്യയുടേയും പുത്രനാണ്. കാരമുക്ക് ചർച്ച് സ്കൂൾ,ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കണ്ടശ്ശാംകടവ്, സെന്റ് തോമസ് കോളേജ് തൃശ്ശൂ൪, ശ്രീകേരളവർമ്മ കോളേജ് തൃശ്ശൂ൪, ഗവൺമെന്റ് കോളേജ് ചിറ്റൂ൪, ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട്‌ എന്നിവടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി. തത്ത്വ ശാസ്ത്രത്തിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഡോ.ചുമ്മാർചൂണ്ടലിൻറെകീഴിൽ നാടോടികലാ ഗവേഷണം നടത്തി. എലിയാമ്മയാണ് ഭാര്യ. സോവറീൻ, സോളമൻ എന്നിവരാണ് മക്കൾ.

പ്രവർത്തന മണ്ഡലം[തിരുത്തുക]

നാട്ടരങ്ങിൻറെ ഉപജഞാതാവ് എന്നനിലയിൽ ജോർജ്ദാസ്‌ അരീനതിയറ്റർ സമ്പ്രദായത്തെ പുതിയ തലത്തിലേക്കുയർത്തി. നാടകം, നോവൽ, തിരക്കഥ എന്നീ വിഭാഗങ്ങളിലായി പന്ത്രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു ഹ്രസ്വ ചലച്ചിത്രങ്ങളും പതിനഞ്ച് ടെലിഫിലിമുകളും രചന നിർവഹിച്ച് സംവിധാനം ചെയതിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സഞ്ചയനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര യുവജന പുരസ്കാരം
  • കൊങ്ങൻപട എന്ന കൃതിക്ക് കേന്ദ്രസാംസ്‌കാരിക വകുപ്പിൻറെ നിയോ ലിറ്ററേച്ചർ പുരസ്കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്ദാസ്‌&oldid=1879222" എന്ന താളിൽനിന്ന് ശേഖരിച്ചത്