ജോൺ ടിൻഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ടിൻഡൽ
John Tyndall portrait mid career.jpg
ജനനം2 August 1820 (1820-08-02)
അയർലാൻഡ്
മരണം4 December 1893 (1893-12-05) (aged 73)
ഹാസ്‌ൽമിയർ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംമാർബർഗ് യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്അന്തരീക്ഷം
ടിൻഡൽ പ്രഭാവം, ഡയാമാഗ്നറ്റിസം
താപവികിരണം
Scientific career
Fieldsഭൗതികശാസ്ത്രം, രസതന്ത്രം
Institutionsറോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ
ഒപ്പ്
JohnTyndallSignature.png

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ജോൺ ടിൻഡൽ (2 ഓഗസ്റ്റ് 1820 – 4 ഡിസംബർ 1893). 1850-കളിൽ നടത്തിയ ഡയാമാഗ്നറ്റിസത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ് ടിൻഡൽ പ്രശസ്തിയിലേക്കുയർന്നത്. പിന്നീട് താപവികിരണങ്ങളെ സംബന്ധിച്ചു നടത്തിയ പഠനങ്ങളിലൂടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന അനവധി പ്രതിഭാസങ്ങൽ അദ്ദേഹം കണ്ടെത്തി. ടിൻഡൽ രചിച്ച പതിനേഴ് പുസ്തകങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണാത്മക ഭൗതികശാസ്ത്രത്തെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുവാൻ സഹായിച്ചു. 1853 മുതൽ 1887 വരെ ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം കണ്ടെത്തിയ ടിൻഡൽ പ്രഭാവം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോടടുത്തു മാത്രം വലിപ്പമുള്ള കണങ്ങളെയും കൊളോയ്ഡുകളെയും പഠിക്കുവാൻ സഹായിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_ടിൻഡൽ&oldid=1686747" എന്ന താളിൽനിന്ന് ശേഖരിച്ചത്