ജോൺ ടാവർണർ
ജോൺ ടാവർണർ | |
---|---|
Born | c. 1490 |
Died | 1545 |
Historical era | Renaissance |
പ്രമുഖനായ ഒരു ആംഗലേയ സംഗീതജ്ഞനായിരുന്നു ജോൺ ടാവർണർ(1495 - 1545 )
ജീവിതരേഖ
[തിരുത്തുക]സു. 1495-ൽ ജനിച്ചു. ലിങ്കൺഷയറിലെ ടാറ്റർഷാൽ 'കൊളിജീയേറ്റ് ചർച്ചി'ലായിരുന്നു ആദ്യകാല സംഗീതപഠനം. അവിടത്തെ ബിഷപ്പിന്റെ നിർദ്ദേശമനുസരിച്ച് ഇദ്ദേഹം കാർഡിനൽ വോൾസിയുടെ ദേവാലയഗാനാലാപനസംഘത്തിൽ ഗായകനായി. 1526 കാലയളവിൽ അങ്ങനെ ടാവർണർ അതിപ്രസിദ്ധനായി. എങ്കിലും മൂന്നു വർഷത്തോളം മാത്രമേ ഇദ്ദേഹം വോൾസിയുടെ സംഘത്തിൽ തുടർന്നുള്ളൂ. പിന്നീട് സ്വന്തമായി നടത്തിയ സംഗീതസപര്യയിലൂടെ നിരവധി ഭാവഗംഭീരങ്ങളായ 'മാസു'കളും 'മോട്ടറ്റു'കളും സൃഷ്ടിച്ചു. 'മാസ്റ്റർ ഒഫ് ദ് ചിൽഡ്രൻ ഒഫ് കത്തീഡ്രൽ കോളജ് '(ഓക്സ്ഫോഡ്) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വോൾസിയായിരുന്നു അതിന്റെ സ്ഥാപകൻ. പില്ക്കാലത്ത് ആരോപണവിധേയനായ ടാവർണർ സ്ഥാപകാചാര്യനാൽത്തന്നെ തടവറയിലാക്കപ്പെടുകയുണ്ടായി.[1] എങ്കിലും പ്രതിഭാധനനായ സംഗീതജ്ഞൻ എന്ന നിലയിൽ ഇദ്ദേഹത്തിനു മാപ്പു ലഭിച്ചു.ഓക്സ്ഫഡിലെ ഈ സംഭവബഹുലമായ ജീവിതത്തിനു ശേഷം ഇദ്ദേഹം ബോസ്റ്റണിലേക്കു മടങ്ങി. അവിടെ പറയത്തക്ക സംഗീതസേവനമൊന്നും നടത്താതെ ജീവിതാന്ത്യം വരെ കഴിഞ്ഞു. ക്രൈസ്തവാരാധനാഗാനശാഖയ്ക്ക് ടാവർണർ നൽകിയ സംഭാവനകൾ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇദ്ദേഹത്തിന്റെ രചനകൾ ട്യൂഡർ ചർച്ച് മ്യൂസിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്ളമിഷ് ശൈലിയിലെ സാങ്കേതികനിബന്ധനകളെ അനുവർത്തിക്കാത്തവയെങ്കിലും ഓജസ്സുറ്റ ഒരു മൗലികഭാവം ഇദ്ദേഹത്തിന്റെ രചനകൾ നിലനിർത്തിയിരുന്നു. 1545 ഒ. 25-ന് ടാവർണർ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Roger Bowers: "John Taverner", Grove Music Online, ed. L. Macy , (subscription access) Archived 2008-05-16 at the Wayback Machine.
വർഗ്ഗം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Free scores by ജോൺ ടാവർണർ in the Choral Public Domain Library (ChoralWiki)
- Classical Net information
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജോൺ (സു. 1495 - 1545) ടാവർണർ, ജോൺ (സു. 1495 - 1545) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |