ജോവാക്കിം ബരാൻഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജോവാക്കിം ബരാൻഡ് | |
---|---|
ജനനം | 11 ഓഗസ്റ്റ് 1799 |
മരണം | 5 ഒക്ടോബർ 1883 (84 വയസ്സ്) |
ദേശീയത | ഫ്രഞ്ച് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൂഗർഭശാസ്ത്രം പുരാജീവിശാസ്‌ത്രം |
19-ാം നൂറ്റാണ്ടിലെ പ്രസിദ്ധ പുരാജീവിശാസ്‌ത്രജ്ഞനായിരുന്ന ജോവാക്കിം ബരാൻഡ് (11 ഓഗസ്റ്റ് 1799 – 5 ഒക്ടോബർ 1883 )
ദക്ഷിണ ഫ്രാൻസിലെ ഒരു കൊച്ചു പട്ടണമായ സോഗിൽ, 1799-ലാണ് ഷോവാക്കിം ബരാൻഡ് ജനിച്ചത്. പാരീസിൽ വെച്ച് അദ്ദേഹം എൻജിനീയറിങ് പഠിച്ചു. എൻജിനീയറിങ് രംഗം ഉപേക്ഷിച്ച അദ്ദേഹം പിന്നത്തെ 44 വർഷം പുരാജീവിശാസ്‌ത്രവും ഭൂവിജ്ഞാനീയവും പഠിക്കുന്നതിനായി ഉഴിഞ്ഞുവെച്ചു. 1852-ൽ അദ്ദേഹം, സിലൂരിയൻ സിസ്റ്റം ഓഫ് സെൻട്രൽ ബൊഹീമിയ എന്ന ഏകവിഷയക പ്രബന്ധത്തിൻറെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു
ഉണരുക! പറയുന്നു[1] : "ബരാൻഡിൻറെ രീതികൾ മറ്റു ഗവേഷകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്‌തനാക്കി. പ്രകൃതി ശാസ്‌ത്രജ്ഞനായിരിക്കെ, ഒരു എഞ്ചിനീയറുടെ കൃത്യത പുലർത്താനും അദ്ദേഹം ശ്രദ്ധിച്ചു. ഒരു രൂപരചയിതാവ് എന്ന നിലയിൽ, കണക്കുകൂട്ടലുകളിലോ താൻ വരച്ച ചിത്രങ്ങളിലോ അൽപ്പമെങ്കിലും പിഴവുപറ്റുന്നത് അദ്ദേഹത്തിന് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഒരു പുരാജീവിശാസ്‌ത്രജ്ഞനെന്ന നിലയിൽ, താൻ വരച്ച ചിത്രങ്ങളുടെ സൂക്ഷ്മ വിശദാംശങ്ങളിൽ പോലും അങ്ങേയറ്റം കൃത്യത പുലർത്താൻ രാപകൽ വിശ്രമമെന്തന്നറിയാതെ അദ്ദേഹം കഠിനമായി യത്‌നിച്ചു. മോണോഗ്രാഫിൽ ഉൾപ്പെടുത്തിയിരുന്ന ചിത്രങ്ങൾ എല്ലാം ഒരു വിദഗ്‌ധ കലാകാരൻ വരച്ചതായിരുന്നെങ്കിലും, അതിൽ തൃപ്‌തിയാകാതെ പല ചിത്രങ്ങളിലും അദ്ദേഹം തൻറേതായ മിനുക്കുപണികൾ നടത്തി.
ചിത്രങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നില്ല കൃത്യത വേണമെന്നു ബരാൻഡ് നിഷ്‌കർഷിച്ചത്. ആ മോണോഗ്രാഫിൻറെ വാല്യങ്ങൾ ഓരോന്നും ടൈപ്പ്സെറ്റ് ചെയ്‌തു കിട്ടുമ്പോൾ, അദ്ദേഹംതന്നെ അതു മുഴുവനും പരിശോധിക്കുമായിരുന്നു. ഏതെങ്കിലും ഭാഗം തൃപ്‌തികരമല്ലെന്നു തോന്നിയാൽ, അത്രയും ഭാഗം വീണ്ടും ടൈപ്പ്സെറ്റ് ചെയ്യുന്നതിന് അദ്ദേഹം മടക്കി അയയ്‌ക്കുമായിരുന്നു. തൻറെ ഓരോ രചനയും പരമാവധി കൃത്യതയുള്ളതാക്കി തീർക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. അതിൽ അദ്ദേഹം അസൂയാവഹമായ വിജയം കൈവരിക്കുകയും ചെയ്‌തു. ഏകദേശം 150 വർഷത്തിനു ശേഷം ഇന്നും, ഗവേഷകർ സിലൂരിയൻ സിസ്റ്റം ഒരു പരാമർശ ഗ്രന്ഥമായി ഉപയോഗിക്കുന്നു."