Jump to content

ജെർബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെർബോ
Temporal range: Middle Miocene - Recent
Allactaga tetradactyla
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genera

10 genera in 5 subfamilies

ജെർബോ (അറബിക്: جربوع‎‎ jarbūʻ ) മരുഭൂമിയിൽ കണപ്പെടുന്ന ചാടി സഞ്ചരിക്കുന്ന എലിവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്. ഏഷ്യയുടെ കിഴക്കൻ പ്രദേശങ്ങൾ, ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിലും കാണപ്പെടുന്നു. ഇവ പൂർണ്ണമായും മരുഭൂമിയിൽ കഴിയുന്ന ജീവികളാണ്.[1] ഇത്തരം മരുഭൂ എലികൾ ഏഷ്യയിൽ വടക്കൻ ചൈനയിലും മഞ്ചൂറിയയിലും വടക്കേ ആഫിക്കയിലെ മരുഭൂമികളിലുടനീളവും കണ്ടുവരുന്നു.[1] ഇവ ചൂടുള്ള മരുഭൂമികളിലാണ് കൂടുതലായും താവളമുറപ്പിച്ചിരിക്കുന്നത്.[1]

ജെർബോവകൾക്ക് മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിൽ ഓടുവാൻ സാധിക്കുന്നു.[1] മദ്ധ്യേഷയിൽ ഇവയെ ചെറുതരം മൂങ്ങകൾ ഭക്ഷണമാക്കുന്നു. സാധാരണഗതിയിൽ ഒരു ജെർബോവ ആറു വർഷങ്ങൾ വരെ ജീവിച്ചിരിക്കാറുണ്ട്.[2]

ജെർബോവകൾക്ക് രണ്ടുമുതൽ ആറുവരെ ഇഞ്ചു നീളമേയുണ്ടാകാറുള്ളു. ഇവയുടെ ഭാരം വെറും ഏതാനും ഔൺസുകളേയുള്ളു. ജെർബോവ കങ്കാരുക്കളെ അനുസ്മരിപ്പിക്കും. കങ്കാരുവിനെപ്പോലെ ഇവയ്ക്കും നീളം കൂടിയ പിൻകാലുകളുണ്ട്. മുൻകാലുകൾ നന്നേ ചെറുതാണ്, വാലിനു നീളം കൂടുതലുമാണ്. ജെർബോവകൾ ചാടുന്ന സമയം ബാലൻസ് ചെയ്യാൻ വാലുപയോഗിക്കുന്നു. ജെർബോവയുടെ നിറം മരുഭൂമിയിലെ മണലിനു സമാനമാണ്. ജീവിക്കുന്ന പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായ ഇവയുടെ നിറം ശത്രുക്കളിൽ നിന്നു രക്ഷനേടാൻ സഹായിക്കുന്നു.[3][4] ജെർബോവകളിലെ ചിലയിനങ്ങൾക്ക് മുയലുകളെപ്പോലെ നീളമുള്ള ചെവിയാണുണ്ടാവുക. ലോകത്തൊട്ടാകെ 33 വർഗ്ഗങ്ങളിലുള്ള ജെർബോവകളുണ്ട്. അതിൽ ആറു തരം ജെർബോവകൾ ഇത്തിരിക്കുഞ്ഞന്മാരാണ്.

സ്വഭാവ വിശേഷങ്ങൾ[തിരുത്തുക]

ജെർബോവകൾ രാത്രിഞ്ജരന്മാരാണ്.[5] പകൽ സമയത്ത് മരുഭൂമി ചൂടായിരിക്കുന്ന സമയം അവ മാളങ്ങളിൽ വിശ്രമിക്കുന്നു. സന്ധ്യമയങ്ങുന്നതോടെ അവ ഇരതേടി മാളത്തിനു പുറത്തിറങ്ങുന്നു.

ജെർബോവകൾ സാധാരണയായി നാലു തരത്തിലുള്ള മാളങ്ങൾ നിർമ്മിക്കാറുണ്ട്. ഒന്ന് താൽക്കാലികമായത്, ഇത് പകൽ വെളിച്ചത്തിൽ ഇരതേടുമ്പോൾ ഒഴിച്ചിരിക്കാനുള്ളതാണ്.,രാത്രികാലത്ത് ഇരതേടാനും വേനൽക്കാലത്തേയ്ക്കും ശൈത്യകാലത്തേയ്ക്കുമായി മറ്റു മൂന്നു തരം മാളങ്ങളും നിർമ്മിക്കാറുണ്ട്. ഇവ ശൈത്യകാലത്ത് നിഷ്‍ക്രിയമായിരിക്കുന്നു.

ഇവ ഒറ്റയ്ക്കു കഴയാൻ ഇഷ്ടപ്പെടുന്നു ജീവികളാണ്. ഒരോ മുതിർന്ന ജെർബോവകളും അവർക്കുള്ള മാളങ്ങൾ പ്രത്യേകം നിർമ്മിച്ചു സ്വതന്ത്രമായി ജീവിക്കുന്നു. ഇരതേടുന്നതും ഒറ്റയ്ക്കു തന്നെയാണ്.

എല്ലാ ഇനത്തിൽപ്പെട്ട ജെർബോവവകളും പൊടിയിൽ ഉരുണ്ടു മറിയാറുണ്ട്. ഇവയ്ക്ക് അപാരമായ കേൾവി ശക്തിയാണ്. മറ്റ് ജെർബോവകളുമായി ആശയവിനിമയം നടത്തുവാൻ ഇവ ചില ശബ്ദങ്ങളും പുറപ്പെടുവിക്കുന്നു.[6]

ഭക്ഷണക്രമം[തിരുത്തുക]

മിക്കവാരും എല്ലായിനം ജെർബോവകളും ചെടികൾ ഭക്ഷിക്കുന്നു. ചിലയിനങ്ങൾ വണ്ടുകളെയും കീടങ്ങളെയും ഭക്ഷിക്കുന്നു. ഇവയ്ക്കു കട്ടിയുള്ള കായ്കൾ ഭക്ഷിക്കുവാൻ സാധിക്കുകയില്ല. ഇവ ഭാവിയിലേയ്ക്കുള്ള ഭക്ഷണം സൂക്ഷിച്ചു വയ്ക്കാറുമില്ല.[7]

പ്രത്യുൽപാദനം[തിരുത്തുക]

പെൺ ജെർബോവ വേനൽക്കാലത്താണ് കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നത്. ഒരു തവണ രണ്ടുമുതൽ ആറു കുഞ്ഞുങ്ങൾ വരെയുണ്ടാകും. ഗർഭകാലം 25 മുതൽ 35 ദിവസങ്ങൾ വരെയാണ്. പുതുതായി ജനിച്ച ജെർബോവയുടെ വളർച്ച വളരെ മന്ദഗതിയിലായിരിക്കും എട്ട് ആഴ്ച്ചകൾ കഴിയാതെ അവയുടെ നീളമുള്ള പിൻകാലുകൾ രൂപപ്പെടുകയില്ല. പതിനൊന്നു മാസം പ്രായമാകാതെ അവയ്ക്കു ചാടി സഞ്ചരിക്കുവാനും സാധിക്കുകയില്ല. 14 ആഴ്ചകൾ പിന്നിടുമ്പോൾ ഇവ പ്രായപൂർത്തിയാകുന്നു. കുഞ്ഞുങ്ങൾ സ്വയം ഇരതേടാൻ കഴിവുണ്ടാകുന്നതു വരെ അമ്മയോടൊപ്പം കഴിയുന്നു.[8]

നിലനിൽപ്പ്[തിരുത്തുക]

ജെർബോവയ്ക്ക് ശത്രുക്കൾ അനവധിയാണ്. മുഖ്യമായും രാത്രി ഇരതേടുന്ന ജന്തുക്കളാണ് ഇവയ്ക്കു ഭീക്ഷണിയാകാറുള്ളത്. മൂങ്ങകൾ, പാമ്പുകൾ, കുറുക്കന്മാർ, ചെന്നായ്ക്കൾ, മണൽപ്പൂച്ചകൾ എന്നിവയെല്ലാം തരം കിട്ടിയാൽ ഇവയെ ഭക്ഷിക്കുന്നു. ആവാസ വ്യവസ്ഥ ചുരുങ്ങിവരുന്നതും ഇവയുടെ നിലനിൽപ്പിനു ഭീക്ഷണിയാണ്.

ഏതാനും ജെർബോവ വർഗ്ഗങ്ങൾ, ഉദഹരണത്തിന് , പിഗ്മി ജെർബോവ (Cardiocranius paradoxus), കട്ടികൂടിയ വാലുള്ള പിഗ്മി ജെർബോവ (Salpingotus crassicauda) എന്നിവ വംശനാശ ഭീക്ഷണിയിലുള്ളവയാണ്. മറ്റു വർഗ്ഗങ്ങളിലുള്ള ജെർബോവകൾ ഉദാഹരണത്തിന് ഗോബി മരുഭൂമിയിൽ കാണപ്പെടുന്ന നീളൻ ചെവിയൻ ജെർബോവ (Euchoreutes naso), വടക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ലെസ്സർ ഈജിപ്ഷ്യൻ ജെർബോവ (Jaculus jaculus), അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന ജെർബോവ എന്നിവ ഇൻറർ നാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻറ് നാച്ചുറൽ റിസോർസസിൻറെ ചുവന്ന ലിസ്റ്റിൽ പെടുത്തിയിരിക്കുന്നവയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Maurice Burton; Robert Burton (1970). The international wildlife encyclopedia. Marshall Cavendish. pp. 1323–. ISBN 978-0-7614-7266-7.
  2. Swanson, N.; Yahnke, C. (2007). "Euchoreutes naso". Animal Diversity Web. Retrieved 4 January 2012.
  3. Maurice Burton; Robert Burton (1970). The international wildlife encyclopedia. Marshall Cavendish. pp. 1323–. ISBN 978-0-7614-7266-7.
  4. Swanson, N.; Yahnke, C. (2007). "Euchoreutes naso". Animal Diversity Web. Retrieved 4 January 2012.
  5. Britannica Educational Publishing (1 January 2011). Syria, Lebanon, and Jordan. The Rosen Publishing Group. pp. 8–. ISBN 978-1-61530-414-1. Retrieved 4 January 2012.
  6. Swanson, N.; Yahnke, C. (2007). "Euchoreutes naso". Animal Diversity Web. Retrieved 4 January 2012.
  7. Maurice Burton; Robert Burton (1970). The international wildlife encyclopedia. Marshall Cavendish. pp. 1323–. ISBN 978-0-7614-7266-7.
  8. Swanson, N.; Yahnke, C. (2007). "Euchoreutes naso". Animal Diversity Web. Retrieved 4 January 2012.
"https://ml.wikipedia.org/w/index.php?title=ജെർബോ&oldid=3347112" എന്ന താളിൽനിന്ന് ശേഖരിച്ചത്