ജെയിൻ എയറേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെയിൻ എയറേ 
The title page to the original publication of Jane Eyre, including Brontë's pseudonym "Currer Bell".
Title page of the first Jane Eyre edition
Authorഷാർലറ്റ് ബ്രൊന്റീ 
CountryUnited Kingdom
LanguageEnglish
Genreനോവൽ 
Set inNorthern England, early 19th century[a]
PublishedCharlotte Brontë
PublisherSmith,Elder & Co.
Publication date
16 ഒക്ടോബർ 1847 (1847-10-16)
Media typePrint
OCLC3163777
823.8
Followed byShirley
Textജെയിൻ എയറേ  at Wikisource

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ ഷാർലറ്റ് ബ്രൊന്റീ എഴുതി 1847 ഒക്ടോബർ 16ന് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ് ജെയിൻ എയറേ(originally published as Jane Eyre: An Autobiography)"ക്യൂറേർ ബെൽ" എന്ന തൂലികാ നാമത്തിലായിരുന്നു സ്മിത്,എൽഡർ & Co.ഓഫ് ലണ്ടൻ പുസ്തകം പ്രസിദ്ധീകരിച്ചത് .

മുഖ്യ കഥാപാത്രമായ ജെയിൻ എയറേ തന്റെ ജീവിതകഥ പറയുന്ന രൂപത്തിലാണ്‌ 38 അധ്യായങ്ങളുള്ള നോവലിന്റെ അവതരണം .നോർത്ത് ഇംഗ്ലണ്ടിൽ ആണു കഥ നടക്കുന്നത്,അന്നത്തെ ശക്തമായിരുന്ന സാമൂഹിക പ്രശ്നങ്ങളും ചിന്തകളും നോവൽ വിശകലനം ചെയ്യുന്നു .ജെയിൻ എയേറെയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കഥ മുന്നേറുന്നത് .

കഥാസംഗ്രഹം[തിരുത്തുക]

അനാഥയായ ജെയിൻ ചെറുപ്പകാലം തന്റെ അമ്മയുടെ ബന്ധുവായ റീഡിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്.പക്ഷെ റീഡിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പത്തുവയസുകാരി ജെയിനിനോട് വളരെ ക്രൂരമായി പെരുമാറുന്നു.ജെയിനിന്റെ വിഷമം മനസ്സിലാക്കിയ ഡോക്ടർ ലോയ്ഡ് അവളെ ഏതെങ്കിലും സ്കൂളിലേക്കയക്കാൻ ആവശ്യപ്പെടുന്നു.തുടർന്ന് ജെയിൻ ധർമസ്ഥാപനമായ ലോവൂഡ് സ്കൂളിലെത്തുന്നു,മോശമായതും വൃത്തിഹീനമായതുമായ അന്തരീക്ഷവും സൗകര്യങ്ങൾ വളരെ കുറവുമായിരുന്ന അവിടം ജെയിനിനു വീണ്ടും കഷ്ടതകൾ നിറഞ്ഞതായിരുന്നു.സ്കൂളിന്റെ നടത്തിപ്പുകാരനായ കഠിനഹൃദയനായിരുന്ന മിസ്റ്റർ.ബ്രോക്കൾഹസ്ററ് കുഞ്ഞു ജെയിനിനെ കൂടുതൽ വിഷമിപ്പിക്കുന്നു.ആറു വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെയിൻ അതേ സ്കൂളിൽ അദ്ധ്യാപികയായി ജോലിചെയ്തു.ശേഷം പത്രപരസ്യത്തിലൂടെ മിസ്റ്റർ.എഡ്‌വേഡ്‌ റോചെസ്റ്ററിന്റെ വീടായ തോൺഫെയ്ൽഡ് ഹാളിൽ കൂടുതൽ മെച്ചപ്പെട്ട ജോലി നേടുന്നു.അവിടെ ജെയിൻ തികച്ചും സതോഷവതിയായിരുന്നു,ഉടമസ്ഥൻ റോച്ചെസ്റ്ററുമായുള്ള പരിചയം അവളെ അഗാധമായ പ്രണയത്തിലെത്തിക്കുന്നു.റോചെസ്റ്റർ ജെയിനിനെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു.പക്ഷേ വിവാഹദിവസം പള്ളിയിൽ വച്ചു റോചെസ്റ്ററിന്റെ നിലവിലുള്ള ഭാര്യയെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്താവുന്നു.ജെയിൻ അവിടം വിട്ടു പോകുന്നു.യഥാർത്ഥ സത്യങ്ങൾ മനസ്സിലാക്കിയ ജെയിൻ തിരിച്ചു വന്ന് റോചെസ്റ്ററിന്റെ ഭാര്യയാവുന്നതോടെ നോവൽ ശുഭകരമായി അവസാനിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിൻ_എയറേ&oldid=3086386" എന്ന താളിൽനിന്ന് ശേഖരിച്ചത്