ജെമിനി ശങ്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ.(13 ജൂൺ 1924 - 23 ഏപ്രിൽ 2023), ജെമിനി ശങ്കരൻ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു കേരളീയനായ ഇന്ത്യൻ സർക്കസ് ഉടമ, ബിസിനസുകാരൻ, ഇന്ത്യയിലെ സർക്കസ് വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാൾ. ജെമിനി സർക്കസിന്റെ സ്ഥാപകൻ. ജെമിനി സർക്കസിന്റെയും ജംബോ സർക്കസിന്റെയും ഉടമ. ഇന്ത്യാ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് വാർഡിന് ശങ്കരൻ അർഹനായിരുന്നു.

1924 ജൂൺ 13 ന് തലശ്ശേരിയിൽ കൊളശ്ശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനിച്ചു

സ്‌കൂൾ വിദ്യാഭ്യാസം ഏഴാം ക്ലാസ് പഠനം മാത്രം. അതിനുശേഷം കീലേരി കുഞ്ഞിക്കണ്ണനിൽ നിന്ന് കളരിപ്പയറ്റും സർക്കസും പഠിച്ചു. ഒരു ചെറിയ പലചരക്ക് കട തുടങ്ങിയെങ്കിലും. ആ കച്ചവടം പരാജയപ്പെട്ടു. പിന്നീട് ശങ്കരൻ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു, അവിടെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ അദ്ദേഹം ജോലി ചെയ്തു. മിലിട്ടറി വിട്ടശേഷം അദ്ദേഹം ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കലാകാരനായി ചേർന്നു. 1951-ൽ അദ്ദേഹം വിജയ സർക്കസ് എന്ന സർക്കസ് കമ്പനിയെ 6000 രൂപയ്ക്ക് വാങ്ങി. അതിനെ ജെമിനി സർക്കസ് എന്ന് പുനർനാമകരണം ചെയ്തു.[1] പിന്നീട് അദ്ദേഹം ജംബോ സർക്കസ് വാങ്ങി.[2]

ഇന്ത്യൻ സർക്കസ് വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാളെന്ന നിലയിൽ ശങ്കരൻ എഴുതിയ ആത്മകഥയായ 'മലക്കം മറിയുന്ന ജീവിതം' 2012 ൽ പ്രസിദ്ധീകരിച്ചു.[3] ജെമിനി ശങ്കരൻ ആൻഡ് ദി ലെഗസി ഓഫ് ഇന്ത്യൻ സർക്കസ് എന്ന മറ്റൊരു ജീവചരിത്രത്തിലും അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്.[4] ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.[5]

ശോഭനയാണ് ഭാര്യ. അജയ് ശങ്കർ, അശോക് ശങ്കർ, രേണു ശങ്കർ എന്നിവർ മക്കളാണ്. 2023 ഏപ്രിൽ 23-ന് ഞായറാഴ്ച രാത്രി 11.40 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.[6]

അവലംബം[തിരുത്തുക]

  1. "Obituary: Gemini Sankaran, the Malayali who founded the famous Gemini Circus". Retrieved 2024-01-23.
  2. "ഇന്ത്യൻ സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു". 2023-04-24. Retrieved 2024-01-23.
  3. "KERALA". Retrieved 2024-01-23.
  4. Shrihari Nair (2013). Gemini Shankaran and the legacy of Indian circus. Thalassery: Gayathri designs.
  5. "Gemini Sankaran Passed Away: സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു". 2023-04-24. Retrieved 2024-01-23.
  6. Desk, Web (2023-04-24). "ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു". Retrieved 2024-01-23.
"https://ml.wikipedia.org/w/index.php?title=ജെമിനി_ശങ്കരൻ&oldid=4023480" എന്ന താളിൽനിന്ന് ശേഖരിച്ചത്