Jump to content

ജെഫ് ഗോൾഡ്ബ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഫ് ഗോൾഡ്ബ്ലം
Photo of Goldblum
Goldblum at the 2019 Phoenix Fan Fusion
ജനനം
ജെഫ്രി ലിൻ ഗോൾഡ്ബ്ലം

(1952-10-22) ഒക്ടോബർ 22, 1952  (71 വയസ്സ്)
തൊഴിൽ
  • നടൻ
  • സംഗീതജ്ഞൻ
സജീവ കാലം1974–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
Musical career
വിഭാഗങ്ങൾJazz
ഉപകരണ(ങ്ങൾ)
  • Vocals
  • piano
ലേബലുകൾDecca Records

ജെഫ്രി ലിൻ ഗോൾഡ്ബ്ലം (/ˈɡldblm/; ജനനം, 1952 ഒക്ടോബർ 22)[1][2] ഒരു അമേരിക്കൻ അഭിനേതാവും സംഗീതജ്ഞനുമാണ്. ജുറാസിക് പാർക്ക് (1993), ഇൻഡിപെൻഡൻസ് ഡേ (1996) തുടങ്ങിയ തന്റെ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലും അവയുടെ തുടർച്ചകളിലും അദ്ദേഹം വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.1970 കളുടെ അവസാനത്തിലും 1980 കളുടെ പ്രാരംഭത്തിലും നിരവധി ചിത്രങ്ങളിലെ സഹവേഷങ്ങൾക്കുശേഷം, ഡേവിഡ് ക്രോണൻബർഗിന്റെ ദി ഫ്ലൈ (1986) എന്ന ചിത്രത്തിലെ സേത്ത് ബ്രണ്ടിൽ എന്ന കഥാപാത്രമായി ഗോൾഡ്ബ്ലം കൂടുതൽ ശ്രദ്ധ നേടുകയും അത് അദ്ദേഹത്തിന് മികച്ച നടനുള്ള സാറ്റേൺ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. നിരവധി ടിവി പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള അദ്ദേഹത്തിന് വിൽ & ഗ്രേസിലെ വേഷത്തിന് പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ലിറ്റിൽ സർപ്രൈസസ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത അദ്ദേഹം മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജാസ് ബാൻഡായ ജെഫ് ഗോൾഡ്ബ്ലം ആൻറ് മിൽഡ്രെഡ് സ്നിറ്റ്സർ ഓർക്കസ്ട്ര, അവരുടെ ആദ്യ ആൽബമായ ദി ക്യാപിറ്റോൾ സ്റ്റുഡിയോ സെഷൻസ് 2018 ൽ പുറത്തിറക്കി.

അവലംബം

[തിരുത്തുക]
  1. American Film Institute (2002). The American Film Institute Desk Reference. DK. p. 76. ISBN 9780789489340. Jeff Goldblum: Oct. 22, 1952
  2. Who Sang What on Broadway, 1866–1996: The Singers. McFarland. 2006. p. 300. ISBN 9780786421893. Jeff Goldblum (Oct. 22 1952 –)
"https://ml.wikipedia.org/w/index.php?title=ജെഫ്_ഗോൾഡ്ബ്ലം&oldid=3800943" എന്ന താളിൽനിന്ന് ശേഖരിച്ചത്