ജെന്നി സ്മിലി റോബർട്ട്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നി സ്മിലി റോബർട്ട്‌സൺ
ജനനം(1878-02-10)ഫെബ്രുവരി 10, 1878
മരണംഫെബ്രുവരി 26, 1981(1981-02-26) (പ്രായം 103)
ടൊറന്റോ, കാനഡ
അന്ത്യ വിശ്രമംമൗണ്ട് പ്ലസന്റ് സെമിത്തേരി
വിദ്യാഭ്യാസംOntario Medical College for Women (merged into University of Toronto)
തൊഴിൽഫിസിഷ്യനും സർജനും
തൊഴിലുടമWomen's Medical College of Pennsylvania, വിമൻസ് കോളേജ് ഹോസ്പിറ്റൽ
അറിയപ്പെടുന്നത്കാനഡയിലെ ആദ്യത്തെ വനിതാ സർജൻ
ജീവിതപങ്കാളി(കൾ)
Alex Robertson
(m. 1948; died 1958)

ജെന്നി സ്മിലി റോബർട്ട്‌സൺ (ജീവിതകാലം: ഫെബ്രുവരി 10, 1878 - ഫെബ്രുവരി 26, 1981), ജെന്നി സ്മിലി എന്ന പേരിൽ ഔദ്യോഗിക രംഗത്ത് അറിയപ്പെടുന്ന, ആദ്യത്തെ കനേഡിയൻ വനിതാ സർജനായിരുന്നു, കൂടാതെ രാജ്യത്തെ ആദ്യത്തെ പ്രധാന ഗൈനക്കോളജിക്കൽ സർജറിയും ജെന്നി സ്മിലിയുടെ നേതൃത്വത്തിലാണ് നടത്തിയത്. കർഷക പുത്രിയായി ജനിച്ച അവർ ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വുമണിൽ ചേരുന്നതിന് മുമ്പ് മെഡിക്കൽ സ്കൂളിൻറെ ട്യൂഷൻ താങ്ങാനായി അധ്യാപികയായി ജോലി ചെയ്തു. അത് പിന്നീട് അവളുടെ വിദ്യാഭ്യാസകാലത്ത് ടൊറോണ്ടോ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ ലയിച്ചു. ടൊറന്റോയിൽ ഓപ്ഷനുകളുടെ അഭാവം മൂലം അവൾ അമേരിക്കയിൽ തൻറെ പരിശീലനം പൂർത്തിയാക്കി. 1911-ൽ, ടോറോണ്ടോയിലെ ആശുപത്രികളൊന്നുംതന്നെ അവളെ ശസ്ത്രക്രിയ ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഇന്നത്തെ വിമൻസ് കോളേജ് ഹോസ്പിറ്റലായി മാറിയ അവളുടെ മാതൃവിദ്യാലയത്തെ പുനർനിർമ്മിക്കാൻ അവൾ സഹായിച്ചു. 103-ാം വയസ്സിൽ അവൾ മരിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ജെന്നി സ്മിലി 1878 ഫെബ്രുവരി 10 ന് ഒണ്ടോറിയോയിലെ ഹെൻസാലിന് പുറത്തുള്ള ഒരു ഫാമിൽ[1][2] ബെഞ്ചമിൻ സ്മിലി (1839-1886) ജെയ്ൻ സ്മിലി (മുമ്പ്, ബുക്കാനൻ; 1849-1906) ദമ്പതികളുടെ നിരവധി മക്കളിൽ ഒരാളായി ജനിച്ചു.[3] ജെന്നി സ്മിലി ഹെൻസലിലെ പൊതുവിദ്യാലയങ്ങളിലും പിന്നീട് സീഫോർത്തിലും വിദ്യാഭ്യാസം നടത്തി.[4] ചെറുപ്രായത്തിൽ തന്നെ അവൾ വൈദ്യശാസ്ത്രത്തിൽ താല്പര്യം കാണിച്ചു. പ്രായപൂർത്തിയായപ്പോൾ, അവൾ മറ്റൊരു വനിതാ ഡോക്ടറോടും സുഹൃത്തിനോടും പറഞ്ഞു, "ഞാൻ ഒരു ഡോക്ടറാകാൻ ആദ്യം ചിന്തിച്ചപ്പോൾ എനിക്ക് 3 വയസ്സായിരുന്നു. ഒരു വനിതാ മിഷനറി ഡോക്ടറെക്കുറിച്ച് ഞാൻ കേട്ടു, എനിക്ക് 5 വയസ്സുള്ളപ്പോൾ ഞാൻ എന്റെ അമ്മയോട് ചോദിച്ചു, സ്ത്രീകൾക്ക് ഡോക്ടർമാരാകാൻ കഴിയുമോ എന്ന്. അവൾ പറഞ്ഞു. അവർക്ക് എനിക്ക് കഴിയും, അന്നുമുതൽ ഞാൻ അതിലേയ്ക്ക് എത്തുമെന്ന് എനിക്കറിയാമായിരുന്നു".[5]

തുടക്കത്തിൽ അധ്യാപികയാകാൻ പഠിച്ച സ്മിലി, ഒന്റാറിയോ മെഡിക്കൽ കോളേജ് ഫോർ വിമനിൽ ചേരുന്നതിനുള്ള ട്യൂഷൻ ഫീസിനുവേണ്ടി 25 വയസ്സ് വരെ ജോലി ചെയ്തു.[6][7] 1906-ൽ അവളുടെ മെഡിക്കൽ സ്കൂളിലെ രണ്ടാം വർഷത്തിന് മുമ്പ്, കോളേജ് ടൊറോണ്ടോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളുമായി ലയിച്ചുകൊണ്ട് സ്കൂളിനെ കോ എഡ്യൂക്കേഷണൽ ആക്കയതോടെ ചില സ്ത്രീകൾക്ക് അവരുടെ സമപ്രായക്കാരിൽ നിന്ന് ശത്രുത അനുഭവപ്പട്ടു, എന്നിരുന്നാൽപ്പോലും സ്ത്രീകൾ പുരുഷന്മാരെ നല്ല രീതിയിൽ സ്വാധീനിച്ചതായി സ്മിലിക്ക് തോന്നി.[8] അവൾ 1909 ൽ അവിടെനിന്ന് ബിരുദം നേടി.[9]

കരിയർ[തിരുത്തുക]

കാനഡയിലെ മെഡിക്കൽ ഇന്റേൺഷിപ്പുകൾ സ്ത്രീകൾക്ക് ലഭിക്കാൻ പ്രയാസമായിരുന്നു;[10] മാത്രമല്ല ടൊറന്റോയിലെ ഒരു ആശുപത്രിയും സ്മിലിയെ റസിഡന്റ് ഇന്റേണായി എടുക്കുകയുമില്ലായിരുന്നു എന്നതിനാൽ, ഫിലാഡൽഫിയ നഗരത്തിലെ വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അമേരിക്കയിലേക്ക് പോകാൻ അവർ നിർബന്ധിതയായി.[11][12] 1910-ൽ, അവൾ തന്റെ പ്രാക്ടീസ് ആരംഭിക്കുന്നതിനായി ടൊറന്റോയിലേക്ക് മടങ്ങിയെങ്കിലും ശസ്ത്രക്രിയാ പരിശീലനത്തിനായി ഒരു ഡോക്ടറും അവളെ സ്വീകരിച്ചില്ല. അങ്ങനെ, മറ്റൊരു വനിതാ സർജന്റെ കീഴിൽ ആറ് മാസത്തെ തീവ്രപരിശീലനത്തിനായി അവൾ ഫിലാഡൽഫിയയിലേക്ക് മടങ്ങിപ്പോകുകയും, അതിൽ ഒരാഴ്ച ശസ്ത്രക്രിയാ വാർഡിന് മേൽനോട്ടം വഹിച്ചതോടെ അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു.[13]

അവലംബം[തിരുത്തുക]

  1. Nixon, Scott (2013-07-17). "Parkette to honour Canada's first female surgeon". SouthWesternOntario.ca (in കനേഡിയൻ ഇംഗ്ലീഷ്). Archived from the original on August 22, 2018. Retrieved 2018-08-22.
  2. Filey, Mike. "Jennie Smillie Robertson". Mount Pleasant Group. Archived from the original on August 22, 2018. Retrieved 2018-08-22.
  3. "Dr. Jennie Smillie Robertson Woman Surgeon Was First to Enter Practice in Canada". The Globe and Mail. Toronto. 1981-03-03. p. 11. ISSN 0319-0714.
  4. Ogilvie, Marilyn; Harvey, Joy (2003). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century (in ഇംഗ്ലീഷ്). Routledge. p. 1109. ISBN 9781135963439.
  5. "Dr. Jennie Smillie Robertson Woman Surgeon Was First to Enter Practice in Canada". The Globe and Mail. Toronto. 1981-03-03. p. 11. ISSN 0319-0714.
  6. Ogilvie, Marilyn; Harvey, Joy (2003). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century (in ഇംഗ്ലീഷ്). Routledge. p. 1109. ISBN 9781135963439.
  7. "International Women's Day 2017". Department of Obstetrics and Gynaecology (in ഇംഗ്ലീഷ്). 2017-04-08. Archived from the original on August 22, 2018. Retrieved 2018-08-22.
  8. "International Women's Day 2017". Department of Obstetrics and Gynaecology (in ഇംഗ്ലീഷ്). 2017-04-08. Archived from the original on August 22, 2018. Retrieved 2018-08-22.
  9. Wirtzfeld, Debrah A. (August 2009). "The history of women in surgery". Canadian Journal of Surgery. 52 (4): 317–320. ISSN 0008-428X. PMC 2724816. PMID 19680519.
  10. Ogilvie, Marilyn; Harvey, Joy (2003). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century (in ഇംഗ്ലീഷ്). Routledge. p. 1109. ISBN 9781135963439.
  11. "International Women's Day 2017". Department of Obstetrics and Gynaecology (in ഇംഗ്ലീഷ്). 2017-04-08. Archived from the original on August 22, 2018. Retrieved 2018-08-22.
  12. Youngberg, Gail; Holmlund, Mona (2003). Inspiring Women: A Celebration of Herstory (in ഇംഗ്ലീഷ്). Regina, Saskatchewan: Coteau Books. p. 143. ISBN 9781550502046.
  13. "Dr. Jennie Smillie Robertson Woman Surgeon Was First to Enter Practice in Canada". The Globe and Mail. Toronto. 1981-03-03. p. 11. ISSN 0319-0714.