ജെനീവാ തടാകം, യൂറോപ്പ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ജെനീവാ തടാകം | |
|---|---|
ഉപഗ്രഹ ചിത്രം | |
| സ്ഥാനം | സ്വിറ്റ്സർലന്റ്, ഫ്രാൻസ് |
| നിർദ്ദേശാങ്കങ്ങൾ | 46°26′N 6°33′E / 46.433°N 6.550°E |
| പ്രാഥമിക അന്തർപ്രവാഹം | Rhône, Dranse |
| Primary outflows | Rhône |
| Catchment area | 7,975 square kilometres (3,079 sq mi) |
| ബേസിൻ രാജ്യങ്ങൾ | Switzerland, France |
| പരമാവധി നീളം | 73 km (45 mi) |
| പരമാവധി വീതി | 14 km (8.7 mi) |
| ഉപരിതല വിസ്തീർണ്ണം | 580.03 km2 (224 sq mi) |
| ശരാശരി ആഴം | 154.4 metres (507 feet) |
| പരമാവധി ആഴം | 310 metres (1,020 feet) |
| ജലവ്യാപ്തം | 89 km3 (72,000,000 acre⋅ft) |
| Residence time | 11.4 years |
| ഉപരിതല ഉയരം | 372 m (1,220 ft) |
| ദ്വീപുകൾ | Île de Peilz, Château de Chillon, Île de Salagnon, Île de la Harpe, Île Rousseau, Île de Choisi |
| അധിവാസ സ്ഥലങ്ങൾ | Geneva (CH), Lausanne (CH), Evian (F), Montreux (CH), Thonon (F), Vevey (CH) (see list) |
യൂറോപ്പിലെ ഒരു തടാകമാണ് ജനീവാ തടാകം. ലീമൻ തടാകം എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്പിലെ ആൽപൈൻ തടാകങ്ങളിൽവച്ച് ഏറ്റവും വലുതാണ് ഈ തടാകം. ഫ്രാൻസിനും സ്വിറ്റ്സർലൻഡിനും ഇടയിലായാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ 60 ശതമാനം ഭാഗം സ്വിറ്റ്സർലൻഡിലും ബാക്കിഭാഗം ഫ്രാൻസിലുമാണ്. ചന്ദ്രക്കലയുടെ ആകൃതിയാണ് തടാകത്തിനുള്ളത്. ലത്തീൻഭാഷയിലെ ലാക്സ് ലെമാണസിൽനിന്നു രൂപംകൊണ്ട ലാക് ലീമൻ എന്ന ഫ്രഞ്ചുപദത്തിൽ നിന്നണ് ലീമൻ തടാകത്തിന്റെ പേരിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു.
580 ചതുരശ്ര കിലോമീറ്റർ ആണ് തടാകത്തിന്റെ വിസ്തീർണ്ണം, നീളം: 73 കിലോമീറ്ററും. കൂടാതെ പരമാവധി വീതി 14 കിലോമീറ്ററും പരമാവധി ആഴം 310 മീറ്ററും ആണ്. കടൽനിരപ്പിൽനിന്ന് 372 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്.