ജെഡബ്ല്യൂ മാരിയറ്റ് ചെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് ജെഡബ്ല്യൂ മാരിയറ്റ്. മാരിയറ്റ് ഇന്റർനാഷണൽ ഐഎൻസിയുടെ ഭാഗമായ ഈ 357 മുറികളുള്ള ഹോട്ടൽ ബേ ഓഫ് ബംഗാളിനു ആമുഖമായി അഡയാർ എസ്ച്ചുവരിക്ക് സമീപം എംആർസി നഗറിലാണ് ഉള്ളത്. [1] [2] 6200 മില്യൺ ഇന്ത്യൻ രൂപ ചിലവഴിച്ചാണ് ഈ ഹോട്ടൽ പണിതത്. 2005-ൽ തുറക്കാൻ പദ്ധതിയിട്ടിരുന്ന ഹോട്ടൽ സാമ്പത്തികമായ കാരണങ്ങളാലും സാങ്കേതിക കാരണങ്ങളാലും നീണ്ടു പോയി.

തമിഴ്‌നാ‍ടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.

2004 ഡിസംബർ 26നുണ്ടായ സുനാമിയിൽ ഭീമൻ തിരമാലകൾ ചെന്നൈ തീരത്തെ താറുമാറാക്കുകയും അനേകം ആളുകൾ മരിക്കുകയും ഉണ്ടായി. ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള 'മാദ്രെ ദേ ദേവൂസ്" ദേവാലയം പണ്ട് മുതലേ പ്രസിദ്ധമായിരുന്നു. മദ്രാസ്‌ എന്ന പേര് ഈ ദേവാലയത്തിൻറെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.

ചരിത്രം[തിരുത്തുക]

1998-ലാണ് ഹോട്ടൽ പണിയാനുള്ള പദ്ധതി തയ്യാറാക്കിയത്. ന്യൂ യോർക്ക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിബിജി ആയിരുന്നു ഈ പദ്ധതിയുടെ ഡിസൈൻ കൺസൽട്ടന്റ്. പ്രാദേശിക രൂപകൽപ്പന, സിവിൽ എഞ്ചിനീയറിംഗ് ജോലികൾ നടത്തിയത് സി ആർ നാരായണ റാവു (സിആർഎൻ) ഗ്രൂപ്പ് ആണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈസ്റോയ് ഹോട്ടൽസ്‌ ലിമിറ്റഡുമായി സഹകരിച്ചു മാരിയറ്റ് ഗ്രൂപ്പ് 2002 അവസാനത്തോടെ ഈ ആഡംബര ഹോട്ടലിൻറെ നിർമ്മാണം പ്രഖ്യാപിച്ചു, 2005-ൽ പദ്ധതി പൂർത്തിയാക്കുവാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ 4900 മില്യൺ ഇന്ത്യൻ രൂപ പ്രാഥമിക ചിലവിൽ 2005-ലാണ് ഹോട്ടൽ നിർമ്മാണം ആരംഭിച്ചത്. പ്രാദേശിക ഭരണസ്ഥാപനങ്ങളിൽനിന്നും അനുമതി നേടുക തുടങ്ങി അനവധി കാരണങ്ങളാൽ ഹോട്ടലിൻറെ നിർമ്മാണം നീണ്ടുപോയി.

1950-കളിൽ രണ്ട് മോട്ടലുകൾ വെച്ചാണ് മാരിയറ്റ് ചെയിൻ തുടങ്ങിയത്. 1999-ഓടെ 47 രാജ്യങ്ങളിലായി 360 മാരിയറ്റ് ഹോട്ടലുകളും റിസോർട്ടുകളും വന്നു, ജെഡബ്യൂ മാരിയറ്റ് മുംബൈ ആണ് ഇന്ത്യയിലെ ആദ്യ ജെഡബ്യൂ മാരിയറ്റ് ബ്രാൻഡ്‌. [3]

അതേ സമയം മാർച്ച്‌ 2011-ൽ വൈസ്റോയ് ഹോട്ടൽസ്‌ ലിമിറ്റഡ് കമ്പനി തങ്ങളുടെ കടങ്ങൾ തീർക്കാനായി നിർമ്മാണത്തിലിരുന്ന 5.6 ബില്ല്യൺ ഇന്ത്യൻ രൂപ (125 മില്യൺ യുഎസ് ഡോളർ) വിലമതിക്കുന്ന ചെന്നൈ സ്വത്ത്‌ വിൽക്കാൻ തീരുമാനിച്ചു. [4] ഏപ്രിലിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹൽ ഹോട്ടൽസുമായി കമ്പനി ധാരണയിലെത്തി. [5] മെയ് 2013-ൽ വൈസ്റോയ് ഹോട്ടൽസ്‌ തങ്ങളുടെ ഈ ഹോട്ടൽ സീബ്രോസ് ഹോട്ടൽസ്‌ പ്രൈവറ്റ് ലിമിറ്റഡിനു 4800 മില്യൺ ഇന്ത്യൻ രൂപക്ക് വിൽക്കാൻ തീരുമാനിച്ചു. [6]

അവലംബം[തിരുത്തുക]

  1. "JW Marriott Chennai to be ready by September". The Hindu. Hyderabad: The Hindu. 5 December 2009. Archived from the original on 2009-12-08. Retrieved 8 August 2016.
  2. "JW Marriott Hotel & Business Centre at Chennai". CRN. Retrieved 8 August 2016.
  3. "About JW Marriott Hotel Mumbai". cleartrip.com. Retrieved 8 August 2016.
  4. "India's Viceroy Hotels puts JW Marriott Chennai up for sale". hospemag.com. 30 March 2011. Retrieved 8 August 2016.
  5. Kumar, V. Rishi (17 April 2012). "Viceroy Hotels to exit Chennai project". Business Line. Hyderabad: The Hindu. Retrieved 8 August 2016.
  6. Kumar, V. Rishi (8 May 2013). "Viceroy Hotels to sell Chennai properties for Rs 480 cr". Business Line. Chennai: The Hindu. Retrieved 8 August 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]