ജൂലിയൻ ദിനസംഖ്യ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനിക ജ്യോതിശാസ്ത്രത്തിലെ ഗണിതക്രിയകൾക്കുവേണ്ടി, സമയരേഖയിലെ കൃത്യമായ ഒരു മുഹൂർത്തം അടയാളപ്പെടുത്താൻ ഓരോ ദിവസങ്ങൾക്കും ഒരു നിശ്ചിതസംഖ്യ കൊടുത്തു് ഉപയോഗിക്കുന്ന ഒരു അങ്കനരീതിയാണു് ജൂലിയൻ ദിനസംഖ്യ. ഇതനുസരിച്ച് മുൻനിശ്ചയിക്കപ്പെട്ട ഒരു യുഗാദിയിൽ നിന്നും എണ്ണുമ്പോൾ, ഭൂമിയിൽ നമുക്കു് രാത്രിയും പകലുമായി നേരിട്ട് അനുഭവപ്പെടുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിതമായ എണ്ണൽസംഖ്യ ഉണ്ടു്. ഉദാഹരണത്തിനു്, 2000 ജനുവരി 1-ആം തീയതിയുടെ ജ്യോതിശാസ്ത്ര ജൂലിയൻ സംഖ്യ 2451545 ആണു്.