ജുലിയറ്റ് ആഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Juliette Adam

ജുലിയറ്റ് ആഡം(4 October 1836, in Verberie (Oise) – 23 August 1936, in Callian (Var) ജുലിയറ്റ് ലാംബെർട്ട് എന്നും അറിയപ്പെടുന്ന ഫ്രഞ്ച് എഴുത്തുകാരിയും ഫെമിനിസ്റ്റും.

ജീവിതവും പ്രവർത്തനങ്ങളും[തിരുത്തുക]

തന്റെ കൃതിയായ Le roman de mon enfance et de ma jeunesse (Eng. trans., London and New York, 1902).ൽ തന്റെ മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം അവരുടെ കുട്ടിക്കാലം ദുഃഖമയമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. തന്റെ മറ്റൊരു കൃതിയായ Paradoxes d'un docteur allemand (published 1860)ൽ ഫെമിനിസത്തോടു അനുകൂലമനോഭാവം പുലർത്തുന്ന അവരുടെ പിതാവിനെപ്പറ്റി എഴുതിയിട്ടുണ്ട്.[1]

1852ൽ അവർ La Messine എന്ന ഡോക്ടറെ വിവാഹം കഴിച്ചു. 1867ൽ അവരുടെ ഭർത്താവിന്റെ മരണശേഷം, Antoine Edmond Adam (1816–1877)നെ അവർ വിവാഹം കഴിച്ചു. 1879ൽ Nouvelle Revue എന്ന ആനുകാലികത്തിന്റെ എഡിറ്ററായി. 8 വർഷം അതിൽ എഡിറ്ററായിരുന്നു. മോപ്പസാങ്ങിന്റെ കൃതികൾ ഈ ആനുകാലികത്തിൽ അവർക്കു പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1893ൽ സ്ഥാപിതമായ Avant-Courrière (Forerunner) ൽ അവർ അംഗമായിരുന്നു.[1]

ആഡംവിദേശ രാഷ്ട്രീയത്തെപ്പറ്റി അവർ എഴുതി. അവരുടെ പ്രധാന നോവലുകൾ താഴെപ്പറയുന്നു. Païenne (1883). Her reminiscences, Mes premières armes littéraires et politiques (1904) and Mes sentiments et nos idées avant 1870 (1905) 1936ൽ അവർ നിര്യാതയായി.

തിരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

  • Idées antiproudhoniennes sur l’amour, la femme et le mariage, 1858
  • Laide, 1878
  • Grecque, 1879
  • Païenne, 1883
  • Mes angoisses et nos luttes, Paris, A. Lemerre, 1907
  • L'Angleterre en Egypte, Paris, 1922

അവലംബം[തിരുത്തുക]

  1. 1.0 1.1 Chisholm 1911.
"https://ml.wikipedia.org/w/index.php?title=ജുലിയറ്റ്_ആഡം&oldid=2773332" എന്ന താളിൽനിന്ന് ശേഖരിച്ചത്