ജീൻ പിയറേ സോവേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീൻ പിയറേ സോവേജ്
Catenane ChemComm 244 1985.png
Crystal structure of a catenane reported by Sauvage and coworkers in the Chem. Commun., 1985, 244-247.
ജനനം (1944-10-21) 21 ഒക്ടോബർ 1944  (77 വയസ്സ്)
Paris, Fance
ദേശീയതFrench
പുരസ്കാരങ്ങൾ
Scientific career
Fieldscoordination chemistry, supramolecular chemistry
InstitutionsStrasbourg University
രണ്ട് കോപ്പർ ആറ്റങ്ങളുമായി അയോണിക് ബോണ്ട്  ചെയ്യ്പ്പെട്ട മോളിക്ക്യൂലാർ ട്രെഫിൽ ക്ലോട്ടിന്റെ ക്രിസ്റ്റൽ സ്റ്റ്രക്ക്ച്ചർ

ജീൻ പിയറെ സോവേജ്   ഒരു ഫ്രഞ്ച് രസതന്ത്രജ്ഞനാണ്, അദ്ദേഹം സ്റ്റ്രാറ്റ്സ്ബോർഗ് യൂണിവേഴ്സിറ്റിയിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം സൂപ്പർമോഷിക്ക്യൂലാർ കെമിസ്റ്റ്രി യിൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്, ഈ വിഷയത്തിലാണ് 2016 -ലെ രസതന്ത്രത്തിനുള്ള നോബേൽ ലഭിച്ചത്, അദ്ദേഹം ജെ.ഫ്രേസർ സ്റ്റോഡാർട്ട്, ബെർനാർഡ് എൽ. ഫെറിങ്ക എന്നിവരുമായി പങ്കിട്ടു.

ജീവിതം[തിരുത്തുക]

1944 ഓക്ടോബർ 21 ന് പാരീസിലാണ് സോവേജ് ജനിച്ചത്,  അദ്ദേഹം തന്റെ പി.എച്ച്.ഡി യൂണിവേഴ്സിറ്റെ ലൂയിസ് പാസ്റ്റെറിൽ വച്ച് ജെ.എം. ലെൻ-ന്റെ കീഴിൽ പൂർത്തിയാക്കി.തന്റെ പി.എച്ചി.ഡി യോടനുബന്ധിച്ച ,അദ്ദേഹം ക്രിപ്റ്റാന്റ് ലിഗാന്റ്സിന്റെ  ആദ്യത്തെ സിന്തസീസ് നിർമ്മിച്ചു.എം.എ.ൽ.എച്ച്. ഗ്രീനിനോടൊപ്പമുണ്ടായിരുന്ന പോസ്റ്റ് ഡോക്ടറാൽ റിസർച്ചിനുശേഷം സോവേജ് സ്റ്റ്രാറ്റസ്ബോർഗിലേക്ക് തിരിച്ചെത്തി, ഇപ്പോൾ അദ്ദേഹം അവിടത്തെ എമിറിറ്റസ് പ്രൊഫസറാണ്.

വളരെ സമ്പന്നനായ ഒരു ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം, ഇലക്ട്രോമെക്കാനിക്കൽ റിഡക്ഷൻ ഓഫ് CO2 , മോഡെൽസ് ഓഫ് ദി ഫോട്ടോസിന്തറ്റിക്ക് റിയാക്ഷൻ സെന്റർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്[1]. സോവേജിന്റെ ഏറ്റവും ദീർഘമാർന്ന പ്രവർത്തനം ടോപ്പോളജിയായിരുന്നു, പ്രധാനമായും മെക്കാനിക്കലി ഇന്റർലോക്കെഡ് മെളിക്ക്യൂലാർ ആർക്കിട്ടെക്ക്ച്ചേഴ്സ് ടോപ്പോളജി. അദ്ദേഹം കോ-ഓർഡിനേഷൻ  കോംപ്ലെക്സിലൂടെ കാന്റെയിനുകളുടേയും, മോളിക്കൂലാർ ക്നോട്ട്സുകളുടേയും, സിന്തസീസുകളെ വിശദീകരിച്ചു.

1990 മാർച്ച് 26ന് അദ്ദേഹം ഫ്രെഞ്ച് അക്കാദമി ഓഫ് സയൻസെസിന്റെ താത്കാലിക അംഗമായി തിരഞ്ഞെടുത്തു, പിന്നീട് 1997 നവമ്പർ 24-ന് സ്ഥിര അംഗമാക്കി മാറ്റുകയും ചെയ്തു.


മോളിക്ക്യൂലാർ മെഷീനുകളുടെ സിന്തസീസിന്റെ ഡിസൈനുകളുടെ കണ്ടുപിടിത്തത്തിന് 2016-ലെ രസതന്ത്രത്തിനുള്ള നോബേൽ, സോവേജ് ജെ.ഫ്രേസർ സ്റ്റോഡാർട്ട് , ബെർനാർ‍ഡ് എൽ.ഫെറിങ്ക എന്നിവരുമായി പങ്കിട്ടു.[2][3][4][5]

References[തിരുത്തുക]

  1. Collin, J. P.; Sauvage, J.-P. (1989). "Electrochemical reduction of carbon dioxide mediated by molecular catalysts". Coord. Chem. Rev. 93: 245–268. doi:10.1016/0010-8545(89)80018-9.
  2. Staff (5 October 2016). "The Nobel Prize in Chemistry 2016". Nobel Foundation. ശേഖരിച്ചത് 5 October 2016.
  3. Chang, Kenneth; Chan, Sewell (5 October 2016). "3 Makers of 'World's Smallest Machines' Awarded Nobel Prize in Chemistry". New York Times. ശേഖരിച്ചത് 5 October 2016.
  4. Press Release: The Nobel Prize in Chemistry 2016[1].
  5. Davis, Nicola; Sample, Ian (2016-10-05). "live". the Guardian. ശേഖരിച്ചത് 2016-10-05.
"https://ml.wikipedia.org/w/index.php?title=ജീൻ_പിയറേ_സോവേജ്&oldid=3088560" എന്ന താളിൽനിന്ന് ശേഖരിച്ചത്