Jump to content

ജീജാ മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീജാ മാധവൻ.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും[1] ആദ്യ മലയാളി വനിതയുമാണ് ജീജാ മാധവൻ (ജനനം : 8 ജനുവരി 1951).[2] കർണാടക ഡി.ജി.പി ആയി പ്രവർത്തിച്ചു. 2011 ൽ വിരമിച്ചു. അറിയപ്പെടുന്ന ചിത്രകാരിയാണ്.[3]

ജീവിതരേഖ

[തിരുത്തുക]

ഗാന്ധിയനായ ടി.കെ. മാധവന്റെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപികയായിരുന്നു. 1976 ൽ കർണാടക കേഡറിലായിരുന്നു ഇവരുടെ നിയമനം. കർണാടക പൊതുമേഖലാ സ്ഥാപനമായ മൈസൂർ മിനറൽസിൻറെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു.

'ആർട്ട് മന്ത്ര' എന്ന പേരിൽ ബംഗളൂരുവിൽ ചിത്രകലാ ഫൗണ്ടേഷൻ നടത്തുന്നു.[4]

അവലംബം

[തിരുത്തുക]
  1. K. Santhosh (July 27, 2012). "Giving a human face to policing". The hindu. Retrieved 25 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. മലയാള മനോരമ ശതോത്തര ജൂബിലിപ്പതിപ്പ് (2013). ആദ്യ കമ്പനി പുനലൂരിൽ. മലയാള മനോരമ. p. 214.
  3. "Chanting the ART mantra". hindu. May 06, 2004. Archived from the original on 2005-05-26. Retrieved 25 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.thehindu.com/todays-paper/tp-national/tp-karnataka/art-show-for-a-cause/article1610594.ece

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീജാ_മാധവൻ&oldid=3804436" എന്ന താളിൽനിന്ന് ശേഖരിച്ചത്