ജി ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. ശങ്കർ

ജി. ശങ്കർ  (ഈസ്റ്റ് ആഫ്രിക്കയിലെ [1]അരുഷയിൽ[2] 1959 മെയ് 29ന് ജനനം) കേരളത്തിലെ ഒരു ആർക്കിടെക്റ്റാണ്. ഗോപാലൻ നായർ ശങ്കർ എന്നാണ് മുഴുവൻ പേര്. പ്രകൃതിദത്തവും, ഈടുനിൽപ്പുമുള്ളതും, ചെലവുകുറഞ്ഞതുമായ അസംസൃത വസ്ഥുക്കളിലൂടെ നിർമ്മാണങ്ങൾ നടപ്പിലാക്കി. തിരുവനന്തപുരത്ത് വച്ച് 1985-ൽ ഹാബിറ്ററ്റ് എന്ന സംഘടനയുണ്ടാക്കി, 2012 വരേയും ഹാബിറ്ററ്റിന്റെ ചീഫ് ആർക്കിടെക്റ്റാണ് ഇദ്ദേഹം[3]. കൂടാതെ കേരളത്തിലെ മികച്ച ആർക്കിടെക്റ്റ് എന്ന ബഹുമതിയും, ജി. ശങ്കറിനുള്ളതാണ്. ഗ്രീൻ ആർക്കിടെക്ച്ഛറിനോടുള്ള അദ്ദേഹത്തിന്റെ സമീപനം ജനങ്ങളുടെ ആർക്കിടെക്റ്റ് എന്നതിലേക്കെത്തിച്ചു.[4] 2011-ൽ ഇന്ത്യ സർക്കാരിന്റെ പദ്മ ശ്രീ അവാർഡ് നേടി.[5] 

ജീവിതം[തിരുത്തുക]

ഈസ്റ്റ് ആഫ്രിക്കയിലെ [1] അരുഷയിൽ[6] 1959 മെയ് 29-ന് ജനനം. അവിടെതന്നെയാണ് ജനിച്ചു വളർന്നത്. പിന്നീട് അമ്മയോടൊപ്പം തിരുവല്ലയിലേക്ക് യാത്രയായി. [7]അവിടെ എത്തുമ്പോൾ ആഫ്രിക്കയിലെ സാഹിലി പഠിച്ച ശങ്കറിന് മലയാളം ഏറെ പ്രതിസന്ധിയിലാക്കി. പിന്നീടാണ് മാതൃഭാഷ മലയാളവും ഇംഗ്ലീഷും പഠിക്കുന്നത്. ഭാഷകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ വിക്കുണ്ടാകാൻ ഇടയായിരുന്നു. അത് ബാല്യകാലത്തെ സങ്കീർണമായി ബാധിച്ചു. എല്ലാം ഏകാന്തതയിലേക്ക് മാറി. സാമൂഹ്യപ്രവ‍ർത്തനങ്ങളിലൂടെയാണ് അദ്ദേഹം എല്ലാത്തിൽ നിന്നും അതിജീവിക്കുന്നത്. [8] അക്കാലത്തെ സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ പങ്കാളിയായി. അച്ഛന്റെ നാടായ തിരുവനന്തപുരത്തിന്റെ കടലോരഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് അക്ഷരം പഠിപ്പിക്കാൻപോയ യാത്രകളിലാണ് എട്ടാംക്ളാസുകാരനായ ജി. ശങ്കർ ആദ്യമായി ലോകത്തിന്റെ ഇല്ലായ്മകളെക്കുറിച്ച് ബോധവാനാകുന്നത്. ഓരോ തൊഴിലാളികളേയും, കൈപ്പിടിച്ച് എഴുതിച്ചു. രാത്രികളിൽ അവരുടെ ഭക്ഷണങ്ങൾ പങ്കുവച്ച് ഒരുമിച്ച് ഭക്ഷിച്ചു. ദാരിദ്ര്യത്തിന്റേയും. സ്നേഹബന്ധങ്ങളുടെ ആഴങ്ങൾ ജി. ശങ്കർ മനസ്സിലാക്കുന്നത് അപ്പോഴാണ്.

വിദ്യാഭ്യാസം[തിരുത്തുക]

സാമ്പത്തിക ശാസ്ത്രവും, സാഹിത്യവുമായിരുന്നു പഠനകാലത്ത് താൽപര്യം. ഗണിതത്തിലെ അസാമാന്യ മികവ് എഞ്ചിനീയറിംഗ പഠനത്തിലേക്കെത്തിച്ചു. സി.ഇ.ടിയിൽ നിന്ന് രണ്ടാം റാങ്കോടെയാണ് പുറത്തിറങ്ങിയത്.[9] അതിൽ പൂർണ്ണനാകാതെ ഇംഗ്ലണ്ടിലെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ പോയി ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. [10] ഉയർന്ന ജോലി സാധ്യതകളും ശമ്പളവുമെല്ലാം തേടിയെത്തിയെങ്കിലും സ്വന്തം നാടിന് ചെയ്തുതീർക്കാൻ ബാക്കിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ചെലവുകുറഞ്ഞതും, പ്രകൃതീയവുമായ നിർമ്മിതികൾ നിർമ്മിക്കാനായിരുന്നു തുടക്കം. അന്ന് അങ്ങനെ ചെയ്യുന്ന ഒരാളം ഉണ്ടായിരുന്നുള്ളു ലാറി ബേക്കർ. പ്രകൃതീയമാ നിർമ്മിതികൾ നിർമ്മിക്കാനായി ഹാബിറ്ററ്റ് തുടങ്ങി. 1980കളുടെ അവസാനം മുതലാണ് ഹാബിറ്ററ്റ് സജീവമാകുന്നത്.

ഹാബിറ്ററ്റ്[തിരുത്തുക]

ഏറ്റവും പാവപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടിയായിരുന്നു ഹാബിറ്ററ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ആദ്യത്തെ അവസരത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ആദ്യത്തെ ഫിലിപ്പ് എന്ന ഉപഭോക്താവിൽ നിന്ന് 1988-ൽ 18 കെട്ടിടങ്ങളും, 1992-93 കാലഘട്ടത്തിൽ 1500-2000 കെട്ടിടങ്ങളും നിർമ്മിക്കുന്ന സ്ഥിതിയായി.[11]

ഭോപാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ നിർമ്മാണം എന്ന വലിയ ദൌത്യം. ഭോപാൽ കഴിഞ്ഞ് ഒഡിഷയിൽ, ഗുജറാത്തിലെ ലത്തൂരിൽ, ഉത്തരകാശിയിൽ, ഉത്തരാഖണ്ഡിൽ, ഇന്തോനേഷ്യയിൽ, തായ്ലൻഡിൽ, മാലിദ്വീപിൽ- പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസപ്രവർത്തനങ്ങളിൽ പങ്കാളിയായി.[12]

1990കളുടെ അവസാനം ഒഡിഷയിൽ സൂപ്പർസൈക്ളോൺ കടന്നുപോയി. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നെങ്കിലും പാരദ്വീപിന് സമീപം ഹാബിറ്റാറ്റ് നിർമിച്ച മെഡിക്കൽ കോളേജിന് ഒന്നും സംഭവിച്ചില്ല. പിന്നീട് ഒഡിഷതീരത്ത് ഭ്രാന്തൻകാറ്റ് വരുംവഴിയിൽ സ്കൂളുകളും കോളേജുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ആയിരക്കണക്കിന് കെട്ടിടങ്ങൾ ഹാബിറ്റാറ്റ് ഒരുക്കി.ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസപദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തു; [13]ശ്രീലങ്കയിൽ 95,000 പേർക്കായുള്ള പാർപ്പിട പദ്ധതി. യുഎന്നിന്റെ പലസ്തീൻ, നേപ്പാൾ പുനരധിവാസപ്രവർത്തനങ്ങളിലും പങ്കാളിയായി. ബംഗ്ളാദേശിലെ ധാക്കയിൽ പണിത മൺകെട്ടിടം വർത്തമാനലോകത്തിലെ ഏറ്റവുംവലിയ മൺനിർമിതിയാണ്.[14]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി_ശങ്കർ&oldid=2583885" എന്ന താളിൽനിന്നു ശേഖരിച്ചത്