ജി. മണിലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ മലയാള നാടക രചയിതാവും സംവിധായകനുമാണ് ജി. മണിലാൽ (ജനനം : 4 ജൂൺ 1954). നാടകരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം തേവലക്കരയിൽ ഗോപാലന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. അയ്യൻകോയിക്കൽ ഗവ. ഹൈസ്‌കൂൾ, എസ്.എൻ കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് ഉടുപ്പി ലോ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചെങ്കിലും പിന്നീട് നാടക രചനാരംഗത്ത് സജീവമായി.

1983 ൽ പടയൊരുക്കം ​എന്ന നാടക രചനയിലൂടെ പ്രൊഫഷണൽ നാടകരംഗത്ത് പ്രവേശിച്ചു. 1984 ൽ ഉദയഗീതം നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പദയാത്ര, കൊടിമരം തുടങ്ങി ഇരുന്നൂറിലധികം നാടകങ്ങൾ എഴുതി.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നാടകാവതരണത്തിന് ആറുവർഷം അവാർഡുകൾ ലഭിച്ചു.
  • മികച്ച രചനക്ക് സംസ്ഥാന അവാർഡ്
  • കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 20 ഫെബ്രുവരി 2013. ശേഖരിച്ചത് 20 ഫെബ്രുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._മണിലാൽ&oldid=1765270" എന്ന താളിൽനിന്ന് ശേഖരിച്ചത്