ജി. ഓമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖയായ മലയാള നാടക അഭിനേത്രിയായിരുന്നു ജി. ഓമന(18 മേയ് 1931 -18 സെപ്റ്റംബർ 2012). എൻ എൻ പിള്ളയുടെ മാതൃസഹോദരീ പുത്രിയായ ഇവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1931 മെയ് 18ന് വൈക്കം തത്തത്തിൽ വേലായുധൻ പിള്ളയുടെയും ഗൗരിയമ്മയുടെയും ഏകമകളായാണ് ജനം. ഒളശ്ശ വിശ്വകേരള കലാസമിതിയിലെ "പുതിയ വെളിച്ചം" നാടകത്തിലൂടെയാണ് നാടകരംഗത്തേക്ക് വന്നത്. എന്നാൽ, 1954ൽ എൻ എൻ പിള്ള രൂപപ്പെടുത്തിയ "അസലാമു അലൈക്കും" നാടകമാണ് ഓമനയെ അറിയപ്പെടുന്ന നടിയാക്കിയത്. വിശ്വകേരളയുടെ നാടകങ്ങളിൽ മാത്രം അഭിനയിച്ചാണ് ഓമന മികവുറ്റ നടിയായി വളർന്നത്. ക്രോസ്‌ബെൽറ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂർ അത്ത, പ്രേതലോകത്തിലെ അർത്തുങ്കൽ കാർത്ത്യായനി എന്നിവ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്[2]. രണ്ടു സിനിമയിലും അഭിനയിച്ചു. കാപാലിക എന്ന നാടകം 1974ൽ സിനിമയാക്കിയപ്പോൾ നാടകത്തിൽ ചെയ്തിരുന്ന വേഷം സിനിമയിൽ ഓമന തന്നെയാണ് അവതരിപ്പിച്ചത്. 2007ൽ ജയരാജ് സംവിധാനം ചെയ്ത "ആനന്ദഭൈരവി" സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. "കാപാലിക"യിലെ കടയ്ക്കാവൂർ അത്തയാണ് ഓമനയെ കൂടുതൽ പ്രശസ്തയാക്കിയ വേഷം.

എൻ എൻ പിള്ളയുടെ സ്വന്തം ട്രൂപ്പായിരുന്ന ഒളശ വിശ്വകേരള കലാസമിതിയിലെ അംഗമായി ഒട്ടേറെ നാടകങ്ങളിൽ മികവുറ്റ കഥാപാത്രങ്ങൾക്ക് ഓമന ജീവൻ പകർന്നു. മുപ്പത്തഞ്ചുവർഷത്തെ അഭിനയജീവിതത്തിൽ നാൽപതിലേറെ നാടകങ്ങളിലൂടെ അരങ്ങിലെത്തി. പതിനായിരത്തിലേറെ വേദികളിലാണ് ജീവസുറ്റ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

അഭിനയിച്ച പ്രധാന നാടകങ്ങൾ[തിരുത്തുക]

  • പുതിയ വെളിച്ചം
  • അസലാമു അലൈക്കും
  • കാപാലിക
  • ക്രോസ്ബെൽറ്റ്
  • പ്രേതലോകം

പുരസ്കാരം[തിരുത്തുക]

1977ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും[3] 2002ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്[4].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2012-09-18.
  2. http://www.madhyamam.com/news/191422/120918[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.madhyamam.com/news/191422/120918[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2012-09-18.
"https://ml.wikipedia.org/w/index.php?title=ജി._ഓമന&oldid=3960295" എന്ന താളിൽനിന്ന് ശേഖരിച്ചത്