ജി. എച്ച്. എസ്. എസ്. ബെല്ല ഈസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. എച്ച്. എസ്. എസ്. ബല്ല ഈസ്റ്റ്
ഹോസ്ദുർഗ് താലൂക്കിലാണു സ്കൂൾ

പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂൾ ആണിത്. 1946-ൽ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.

സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. ഫ്രാൻസിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പഠിപ്പിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

ജി. എച്ച്. എസ്. എസ്. ബെല്ല ഈസ്റ്റ് - സ്കൂൾ അസംബ്ലി
  1. അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  2. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
  3. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  4. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇന്ത്യൻ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചരിത്രത്തിലൂടെ[തിരുത്തുക]

ഈ സ്കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ, എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ. 1981 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും മുൻ കൗൺസിലറുമായിരുന്ന കുഞ്ഞമ്പു നായരും മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരുമായിരുന്നു.

യു.പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് വി. കണ്ണൻ മാസ്റ്റർ ആയിരുന്നു. 1984ൽ ഇതൊരു സമ്പൂർണ ഹൈസ്ക്കൂളായി. ഹൈസ്ക്കൂൾ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് കെ. മാധവൻ അയിരുന്നു. 2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

കുഞ്ഞമ്പു പൊതുവാൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ[തിരുത്തുക]

  1. കാഞ്ഞങ്ങാട് NH 47 ന് ജില്ലാ ആശുപത്രിക്കു സമീപം

അവലംബം[തിരുത്തുക]