ജി.ഐ.എം.പി.എസ്
1996 ജനുവരിയിൽ ജോർജ്ജ് വാൾട്ട്മാൻ (George Woltman)സ്ഥാപിച്ച ഒരു ഇന്റർനെറ്റ് കൂട്ടായ്മയാണ് ഗ്രേറ്റ് ഇന്റർനെറ്റ് മെഴ്സെൻ പ്രൈം സേർച്ച് (The Great Internet Mersenne Prime Search-GIMPS)അഥവാ ജി.ഐ.എം.പി.എസ്. മെഴ്സൻ അഭാജ്യസംഖ്യകളെ കണ്ടെത്തുന്നതിനായാണ് ഈ കൂട്ടായ്മ സ്ഥാപിക്കപ്പെട്ടത്.[1]
ഗവേഷണ ആവശ്യങ്ങൾക്കായി ഇൻറർനെറ്റിലൂടെ വിതരണം ചെയ്യുന്ന ആദ്യത്തെ വലിയ തോതിലുള്ള കമ്പ്യൂട്ടിംഗ് പ്രോജക്ടുകളിൽ ഒന്നാണ് ഇത് എന്ന് പറയപ്പെടുന്നു.[2]
ജി.ഐ.എം.പി.എസ് പ്രൈം 95 എന്ന് പേരുനൽകിയിട്ടുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത്തരം അഭാജ്യസംഖ്യ കളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ നടക്കുന്നത്. ആയിരക്കണക്കിന് ഗണിതജ്ഞരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുള്ളത്. ഡസൻ കണക്കിന് വിദഗ്ധരുടെയും ആയിരക്കണക്കിന് സന്നദ്ധ സേവകരുടെയും പ്രവർത്തന ഫലമായി ഈ സംഘടനയ്ക്ക് കുറേ മെഴ്സെൻ അഭാജ്യസംഖ്യകളെ കണ്ടെത്താൻ കഴിഞ്ഞു.[3]
ചരിത്രം
[തിരുത്തുക]- 1996 ജനുവരിയിൽ ജോർജ്ജ് വാൾട്ട്മാൻ (George Woltman)ഈ കൂട്ടായ്മ സ്ഥാപിച്ചു.
- ലൂഥർ വെൽഷ് ആദ്യമായി GGIMPS (ജോർജ്ജ് ഗ്രേറ്റ് ഇന്റർനെറ്റ് മെഴ്സെൻ പ്രൈം സേർച്ച്) എന്ന പേര് നിർദ്ദേശിച്ചു; അധികം താമസിയാതെ ജോർജ്ജ് വാൾട്ടൺ പദ്ധതിക്ക് ഇപ്പോഴത്തെ പേര് നൽകാൻ ആദ്യത്തെ ജി നീക്കം ചെയ്തു.[3]
- ആരംഭകാലത്ത് സംഘടനയുടെ പ്രോഗ്രാമിങ്ങുകൾ നടത്തിയിരുന്നത് i386 കംപ്യൂട്ടറുകളിലായിരുന്നു.
- 29 ആമത്തെ മെഴ്സെൻ അഭാജ്യസംഖ്യയുടെ കണ്ടെത്തലിനു പിന്നിലെ സഹപ്രവർത്തകനും ആദ്യകാലത്ത് തിരച്ചിലുകൾ നടത്തുകയും ചെയ്ത ല്യൂക്ക് വെൽഷ് ആണ് ഈ പ്രൊജക്ടിന്റെ പേര് ആദ്യമായി ഉപയോഗിച്ചത്.
- കുറച്ച് മാസങ്ങൾ കൊണ്ട് ഏതാനും ഡസൻ ആളുകൾ സംഘടനയിൽ ചേർന്നു. ഒരു വർഷം കൊണ്ട് സംഘടനാ അംഗങ്ങളുടെ എണ്ണം ആയിരത്തിനു മുകളിലായി.
- 1996 നവംബർ 13 ന് അംഗമായ ജോയൽ അർമൻഗോഡ് M1,398,269 ന്റെ അഭാജ്യത്വം കണ്ടെത്തി.
- ജൂൺ 2021 ലെ കണക്കുപ്രകാരം സംഘടന ഇതുവരെ ആകെ പതിനേഴ് മെഴ്സെൻ അഭാജ്യസംഖ്യകളെ കണ്ടെത്തി.
- 2021 ജൂൺ വരെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രൈം 282,589,933 - 1 (അല്ലെങ്കിൽ ചുരുക്കത്തിൽ M82,589,933) ആണ്, ഇത് ഡിസംബർ 7, 2018 ൽ പാട്രിക് ലാരോച്ചെ കണ്ടെത്തി. 2020 ഡിസംബർ 4 ന്, 100 ദശലക്ഷത്തിൽ താഴെയുള്ള എല്ലാ എക്സ്പോണന്റുകളും ഒരു തവണയെങ്കിലും പരിശോധിച്ചതിന് ശേഷം പദ്ധതി ഒരു പ്രധാന നാഴികക്കല്ല് കടന്നു.[4]
കണ്ടെത്തിയ അഭാജ്യങ്ങൾ
[തിരുത്തുക]# | കണ്ടെത്തിയ തീയതി | അഭാജ്യം Mp | അക്കങ്ങളുടെ എണ്ണം | പ്രോസസ്സർ |
---|---|---|---|---|
35 | നവംബർ 13, 1996 | M1398269 | 420,921 | പെന്റിയം (90 MHz) |
36 | ആഗസ്റ്റ് 24, 1997 | M2976221 | 895,932 | പെന്റിയം (100 MHz) |
37 | ജനുവരി 27, 1998 | M3021377 | 909,526 | പെന്റിയം (200 MHz) |
38 | ജൂൺ 1, 1999 | M6972593 | 2,098,960 | പെന്റിയം (350 MHz) |
39 | നവംബർ 14, 2001 | M13466917 | 4,053,946 | AMD T-Bird (800 MHz) |
40 | നവംബർ 17, 2003 | M20996011 | 6,320,430 | പെന്റിയം (2 GHz) |
41 | മേയ് 15, 2004 | M24036583 | 7,235,733 | Pentium 4 (2.4 GHz) |
42 | ഫെബ്രുവരി 18, 2005 | M25964951 | 7,816,230 | Pentium 4 (2.4 GHz) |
43 | ഡിസംബർ 15, 2005 | M30402457 | 9,152,052 | Pentium 4 (2 GHz overclocked to 3 GHz) |
44 | സെപ്റ്റംബർ
4, 2006 |
M32582657 | 9,808,358 | Pentium 4 (3 GHz) |
45 | സെപ്റ്റംബർ 6, 2008 | M37156667 | 11,185,272 | Intel Core 2 Duo (2.83 GHz) |
46 | ജൂൺ 4, 2009 | M42643801 | 12,837,064 | Intel Core 2 Duo (3 GHz) |
47 | ആഗസ്റ്റ് 23, 2008 | M43112609 | 12,978,189 | Intel Core 2 Duo E6600 CPU (2.4 GHz) |
48[†] | ജനുവരി 25, 2013 | M57885161 | 17,425,170 | Intel Core 2 Duo E8400 @ 3.00 GHz |
49[†] | ജനുവരി 7, 2016 | M74207281 | 22,338,618 | Intel Core i7-4790 |
50[†] | ഡിസംബർ 26, 2017 | M77232917 | 23,249,425 | Intel Core i5-6600 |
51[†] | ഡിസംബർ 7, 2018 | M82589933 | 24,862,048[5] | Intel Core i5-4590T |
അവലംബങ്ങൾ
[തിരുത്തുക]- ↑ "About GIMPS". GIMPS (official website).
- ↑ "Volunteer computing". BOINC.
- ↑ 3.0 3.1 "GIMPS: the Great Internet Mersenne Prime Search". Prime Glossary.
- ↑ "51st Known Mersenne Prime Discovered". Retrieved 2021-09-01.
- ↑ "GIMPS" (in ഇംഗ്ലീഷ്). Retrieved 2021-09-01.