ജില്ല വിദ്യാഭ്യാസ ഓഫീസ് കോതമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോതമംഗലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി .എം .ജേക്കബ്‌ 30 -11 -1982-ൽ ആണ് ഈ ആഫീസിൻറെ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ കെ യു മാത്യു ആയിരുന്നു പ്രഥമ ജില്ല വിദ്യാഭ്യാസ ആഫിസിർ. അത് പോലെ പ്രഥമ പേർസണൽ അസിസ്റ്റണ്ടായിരുന്നു ശ്രീ പി. സി .വേലായുധൻ .

അതോടെ, ആലുവ വിദ്യാഭ്യാസ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലേയ്ക്ക് മാറ്റി.

കോതമംഗലം ജില്ല വിദ്യാഭ്യാസ ആഫിസിന്റെ കീഴിൽ 16 ഗവെൺമെൻറ് സ്കൂളുകളും, 28 എയിടഡ് സ്കൂളുകളും, 6 അൺ-എയിടഡ് സ്കൂളുകളും ഉൾപ്പെടെ 50 സ്കൂളുകൾ പ്രവർത്തിക്കുന്നു കോതമംഗലം, പെരുമ്പാവൂർ എന്നിങ്ങിനെ 2 ഉപ വിദ്യാഭ്യാസ ജില്ലകളും, കോതമംഗലം, പെരുമ്പാവൂർ, കൂവപ്പടി എന്നിങ്ങനെ 3 ബി.ർ.സി കളും ഈ വിദ്യാഭ്യാസ ജില്ലയിലുണ്ട്‌. അതുകൂടാതെ ചെറുവട്ടൂർ ടി ടി ഐ യും , കുറുപ്പംപടി ഡയറ്റും ഈ വിദ്യാഭ്യാസ അധികാരപരിധിയിലാണ് സ്ഥിതി ചെയൂന്നത്

www.deokothamangalam.com