ജാനറ്റ് മക്നെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Janet McNeill
പ്രമാണം:Janet McNeill.jpg
ജനനംSeptember 14, 1907
Dublin, Ireland
മരണംOctober 1994 (age 87)
Bristol, United Kingdom
തൊഴിൽNovelist, playwright
ദേശീയതIrish
വിഷയംMid-20th century Northern Ireland

ജാനറ്റ് മക്നെയിൽ (ജീവിതകാലം : 14 സെപ്റ്റംബർ 1907 – ഒക്ടോബർ 1994) ഒരു ഐറിഷ് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു. ഇരുപതിലേറെ കുട്ടികളുടെ ഗ്രന്ഥങ്ങളും മുതിർന്നവരുടെ നോവലുകളും നാടകങ്ങളും ഉൾപ്പെടെ അനേകം ഗ്രന്ഥങ്ങൾ അവർ രചിച്ചിട്ടുണ്ട്. “My Friend Specs McCann” എന്ന കുട്ടികളുടെ കോമിക് ഫാൻറസി പരമ്പരയിലൂടെയാണ് അവർ കൂടുതൽ പ്രസിദ്ധയായത്.  

ജീവിതരേഖ[തിരുത്തുക]

ജാനറ്റ് മക്നെയിൽ 1907 സെപ്റ്റംബർ 14 ന് ഡബ്ലിനിൽ റവ. വില്ല്യം മക്നെയിലിൻറെയും ജീന്നീ പാറ്റേർസൺ മക്നെയിലിൻറെയും മകളായി ജനിച്ചു. 193 ൽ അവരുടെ കുടുംബം ഇംഗ്ലണ്ടിലുള്ള മെർസെയ്സൈഡിലെ ബിർക്കൻഹെഡിലേയ്ക്കു താമസം മാറി. അവിടെ അവരുടെ പിതാവ് ട്രിനിറ്റി റോഡ് ചർച്ചിലെ മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു. ജാനറ്റ് മക്നെയിൽ ബിർക്കൻഹെഡിലെ പബ്ലിക് സ്കൂളിൽ പഠനത്തിനു ചേരുകയും യൂണിവേഴ്സിറ്റി ഓഫ് സെൻറ് ആൻഡ്രൂസിൽനിന്ന് ക്ലാസിക്സ് പഠിച്ച് 1929 ൽ തന്റെ MA ഡിഗ്രി നേടുകയും ചെയ്തു. യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നപ്പോൾ എഴുതുകയും കോളജ് നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.   1924 ൽ ജാനറ്റ് മക്നെയിലിൻറെ കുടുംബം പിതാവിൻറെ അനാരോഗ്യം കാരണം അയർലണ്ടിലേയ്ക്കു മടങ്ങിപ്പോകുകയും റവ. മക്നെയിൽ വടക്കൻ അയർലണ്ടിലെ ഡൌൺ കൌണ്ടിയിലുള്ള റോസ്ട്രീവർ ഗ്രാമീണ പള്ളിയിൽ മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. ഈ സമയം ജാനറ്റ് ബെൽഫാസ്റ്റ് ടെലഗ്രാഫിൽ ഒരു സെക്രട്ടറിയായി ജോലി നേടുകയും ചെയ്തു. 

1933 ൽ അവർ ബെൽഫാസ്റ്റ് സിറ്റി സർവ്വേയേർസ് ഡിപ്പാർട്ട്മെൻറിലെ ചീഫ് എൻജിനീയറായിരുന്ന റോബർട്ട് അലക്സാണ്ടറെ വിവാഹം കഴിച്ച് ലിസ്ബണിൽ സ്ഥിരതാമസമാക്കി. അവരുടെ നാലു കുട്ടികളും ഇവിടെയാണ് വളർന്നത്.  

1946 ൽ ബി.ബി.സി.യുടെ ഒരു മത്സരത്തിൽ അവരുടെ നാടകമായ ഗോസ്പൽ ട്രൂത്ത് സമ്മാനം നേടിയിരുന്നു. അവർ റേഡിയോ നാടകങ്ങളെഴുതുകയും ബി.ബി.സിയിലൂടെ പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു. 1953 ൽ അസുഖബാധിതയാകുകയും സുഖമായതിനുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നോവൽ രചനയിൽ മുഴുകിയിരുന്നു. 1955 നും 1964 നുമിടയിൽ അനേകം നോവലുകൾ രചിച്ചിരുന്നു. അവരുടെ കുട്ടികളുടെ കഥാപാത്രമായ സ്പെക്സ് മക്കാൻ ആദ്യമായി 1955 ൽ അവതരിപ്പിക്കപ്പെടുകയും അനേകം പനരവതരണങ്ങൾക്കു ശേഷം റോവെൽ ഫ്രൈയേർസ് വരച്ച ഒരു ന്യൂസ്‍പേപ്പർ കാർട്ടൂൺ സ്ട്രിപ്പിനു പ്രചോദകമാകുകയും ചെയ്തു.  ഒരു ബെൽ‌ഫാസ്റ്റ് കലാകാരനായ റോവെൽ ഫ്രൈയേർസ് ജാനറ്റിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു.

ജാനറ്റിൻറെ 1944 ലെ നോവലായ “The Maiden Dinosaur”  അമേരിക്കൻ ഐക്യനാടുകളിൽ 22 വർഷങ്ങൾക്കു ശേഷം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1964 ൽ അവരുടെ ഭർത്താവ് ജോലിയിൽനിന്നു വിരമിക്കുകകയും അവർ ബ്രിസ്റ്റോളിലേയ്ക്കു പോകുകയും ചെയ്തു. വടക്കൻ അയർലണ്ട് വിട്ടതിനുശേഷം ജാനറ്റ് ഒരു നോവൽകൂടി എഴുതിയിരുന്നു. പിന്നീട് കുട്ടികളുടെ നോവലുകൾ എഴുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്ത് Switch On, Switch Off, and other plays എന്ന പേരിൽ 1968 ൽ തൻറെ ആദ്യത്തെ  കുട്ടികളുടെ നാടകം രചിച്ചിരുന്നു. അവരുടെ കുട്ടികളുടെ കൃതിയായ “The Battle of St. George Without” ബി.ബി.സി.യിൽ 1969 ൽ ടെലിവിഷൻ പരിപാടിയായി സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. അനേകം ആരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞിരുന്ന അവർ 1994 ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാനറ്റ്_മക്നെയിൽ&oldid=3088526" എന്ന താളിൽനിന്ന് ശേഖരിച്ചത്