Jump to content

ജാതിയും വ്യവഹാരഭാഷയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യവഹാരഭാഷയിലെ അന്തരം കൊണ്ട് ഉയർന്ന ജാതിയും,താണജാതിയും വിവക്ഷിയ്ക്കപ്പെട്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹ്യവഴക്കത്തിന്റെ ഭാഗമായിരുന്ന ഏതാനും വാക്കുകൾ.[1]

ഉയർന്ന ജാതി( വാക്ക്) താഴ്ന്ന ജാതി ( വാക്ക്)
രോഗം പടുകാലം
വസ്ത്രം (പരിവട്ടം) അടിതോൽ
തൃക്കൈയ് കൈ
തുല്യം ചാർത്തൽ ഒപ്പ്
തൃക്കൈ വിളയാടുക എഴുതുക
അമൃതേത്ത് ആഹാരം (ഭക്ഷണം)
പള്ളിക്കെട്ട് വിവാഹം
പള്ളിക്കുറുപ്പ് ഉറക്കം
പള്ളിത്തേവാരം നിത്യപൂജ
പള്ളിയറ ശയ്യാഗൃഹം
പള്ളിമഞ്ചം കട്ടിൽ
പള്ളിനീരാട്ട് കുളി
തിരുമുത്തു വിളക്കൽ പല്ല് തേപ്പ്
നീർക്കാപ്പ് നീഹാരശൗചങ്ങൾ
കടവിലെഴുന്നള്ളത്ത് ശൗചം
ചന്തം ചാർത്തൽ ക്ഷൗരം
കോവിലെഴുന്നള്ളത്ത് ക്ഷേത്രദർശനം
കരുമന രാജകോപം
തിടപ്പള്ളി പാചകശാല
ആലസ്യം രാജാവിനു രോഗം
ശീലായ്മ രാജപത്നിയ്ക്കു രോഗം
പള്ളിപ്പാദുകം മെതിയടി
പള്ളിയുണരുക ഉറക്കമുണരുക
അരുളിച്ചെയ്യുക പറയുക
തിരുബലി/പട്ടത്താനം ശ്രാദ്ധം

അവലംബം

[തിരുത്തുക]
  1. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം-പി.ഭാസ്ക്കരനുണ്ണി-കേരള സാഹിത്യ അക്കാദമി.2000 -പേജ്228
"https://ml.wikipedia.org/w/index.php?title=ജാതിയും_വ്യവഹാരഭാഷയും&oldid=1902002" എന്ന താളിൽനിന്ന് ശേഖരിച്ചത്