ജവഹർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർ ദ്വീപിലെ ടാങ്കർ ഡോക്കുകൾ
ജവഹർ ദ്വീപിൽ ഒരു ഓയിൽ ടാങ്കർ

മുംബൈ ഹാർബറിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ജവഹർ ദ്വീപ്. ബുച്ചർ ഐലൻഡ് എന്ന പഴയ പേരിലാണ് അറിയപ്പെടുന്നത്[1]. മുംബൈ പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള ഈ ദ്വീപിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.

എണ്ണ സംഭരണി[തിരുത്തുക]

മുഖ്യമായും ഈ ദ്വീപ് ഒരു എണ്ണ ടെർമിനൽ എന്ന നിലക്ക് ഉപയോഗിക്കപ്പെടുന്നു. കപ്പലുകളിൽ എത്തുന്ന ക്രൂഡ് ഓയിൽ ബുച്ചർ ദ്വീപിലെ വലിയ എണ്ണ സംഭരണികളിലാണ് സംഭരിക്കപ്പെടുന്നത്. അവിടെ നിന്ന് അവർ വഡാലയിലേയ്ക്ക് കടലിനടിയിലൂടെയുള്ള പൈപ്പുകൾ വഴി എത്തിക്കുകയും റിഫൈനറികളിൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു[2]. മുംബൈ നഗരത്തിന്റെ സുരക്ഷക്ക് ഈ രീതി സഹായകരമാകുന്നു. ഇവിടെ രണ്ടാം എണ്ണ ടെർമിനൽ വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്[3]. പുതിയ ടെർമിനലിനു ചുറ്റുമുള്ള കടലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനായി ഇപ്പോൾ ഡ്രഡ്ജിംഗ് ജോലികൾ നടക്കുന്നുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ദ്വീപിന്റെ മിക്ക ഭാഗവും ഇടതൂർന്ന സസ്യങ്ങൾ നിറഞ്ഞതാണ്. ദ്വീപിന്റെ നടുവിലായി ഒരു കുന്ന് ഉയർന്നു നിൽക്കുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് 8.3 കിലോമീറ്റർ ദൂരെയാണ് ബുച്ചർ ദ്വീപിന്റെ സ്ഥാനം[1]. 2017 ഒക്റ്റോബറിൽ ഇടിമിന്നൽ ഏറ്റതിനെത്തുടർന്ന് ഈ ദ്വീപിലെ ഒരു സംഭരണി, ഓയിൽ ടാങ്ക് നമ്പർ 13, തീപിടിച്ച് നശിച്ചിരുന്നു. നാല് ദിവസത്തോളം അഗ്നിബാധ നീണ്ടുനിന്നു[4].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജവഹർ_ദ്വീപ്&oldid=3491773" എന്ന താളിൽനിന്ന് ശേഖരിച്ചത്