ജവഗൽ ശ്രീനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Javagal Srinath
Cricket information
ബാറ്റിംഗ് രീതിRight hand bat
ബൗളിംഗ് രീതിRight arm fast
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 67 229
നേടിയ റൺസ് 1009 883
ബാറ്റിംഗ് ശരാശരി 14.21 10.63
100-കൾ/50-കൾ -/4 -/1
ഉയർന്ന സ്കോർ 76 53
എറിഞ്ഞ പന്തുകൾ 2517.2 1989.1
വിക്കറ്റുകൾ 236 319
ബൗളിംഗ് ശരാശരി 30.49 28.08
ഇന്നിംഗ്സിൽ 5 വിക്കറ്റ് 10 3
മത്സരത്തിൽ 10 വിക്കറ്റ് 1 n/a
മികച്ച ബൗളിംഗ് 8/86 5/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 22/- 32/-
ഉറവിടം: [1], December 22 2005

ജവഗൽ ശ്രീനാഥ് (ജനനം:ഓഗസ്റ്റ് 31, 1969, മൈസൂർ, കർണ്ണാടക) ഇന്ത്യയിൽ നിന്നുള്ള മുൻ രാജ്യാന്തര ക്രിക്കറ്റ് താരമാണ്. കപിൽ ദേവിനു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണ്ണാടകത്തെയും ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റിൽ ഗ്ലൌസെസ്റ്റർഷെയർ, ലീസെസ്റ്റർഷെയർ എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു.

ഓസ്ട്രേലിയക്കെതിരെ 1991-92-ൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ശ്രീനാഥ് ഇന്ത്യൻ ടീമിലെത്തിയത്. 1991 നവംബർ 29നു ബ്രിസ്‌ബെയ്നിൽ ടെസ്റ്റ് അരങ്ങേറ്റ മത്സരം കളിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ നേടി. 2002 ഒക്ടോബറിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിയെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അവസാന ടെസ്റ്റിൽ വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും രണ്ടിന്നിംഗ്‌സുകളിലുമായി 67 റൺസെടുത്തിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളിലായി 236 വിക്കറ്റുകൾ നേടിയ ശ്രീനാഥ് പത്തു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

1991 ഒക്ടോബർ 18നു ഷാർജയിൽ പാകിസ്താനെതിരെയായിരുന്നു ശ്രീനാഥിന്റെ ഏകദിന അരങ്ങേറ്റം. 2003ൽ വിരമിക്കുന്നതുവരെ ഏകദിന ക്രിക്കറ്റിൽ 315 വിക്കറ്റുകൾ നേടി. നാലു തവണ ലോകകപ്പുകളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • അർജുന അവാർഡ് - 1996
"https://ml.wikipedia.org/w/index.php?title=ജവഗൽ_ശ്രീനാഥ്&oldid=3866997" എന്ന താളിൽനിന്ന് ശേഖരിച്ചത്