Jump to content

ജലസ്തംഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലും കാല വർഷവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ്‌ ജലസ്തംഭം വാട്ടർ സ്പൌട്ടു (Water spout )അഥവാ കടൽ ചുഴലി . കാല വർഷവുമായി ബന്ധപ്പെട്ട അപകട സാധ്യതകളുടെ പട്ടികയിൽ ജലസ്തംഭം കൂടി ചേർക്കുവാൻ കേരള സംസ്ഥാന ദുരന്ത നിവാരണ സമിതി നിർദ്ദേശിക്കുന്നു.

ലക്ഷണം

[തിരുത്തുക]

വളരെ താഴ്ന്ന് മഴമേഘങ്ങൾ രൂപപ്പെടുന്നതാണ് ഇതിന്റെ ആരംഭം. ഇത്തരം മേഘങ്ങൾ, പക്ഷേ കടലുകൽ പോലുള്ള കാറ്റിൻ പ്രതിബന്ധമില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഉണ്ടാകു. മേഘങ്ങളുടെ ശക്തിയിൽ ആകർഷിക്കപ്പെട്ട് തിരമാലകൾ വളരെ ഉയരത്തിലേക്ക് അലയടിക്കും. കാർമേഘങ്ങൾ താഴ്ന്ന് രൂപപ്പെടുന്നതിനാൽ ഇരുട്ട് വ്യാപിക്കുകയും ചെയ്യും.തെക്കൻ കേരളത്തിലെ മീൻ പിടിത്തക്കാർ ഇതിനെ അത്തക്കടൽ ഏറ്റം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം കരയിലാണ് നടക്കുന്നതെങ്കിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ഇതിനേ 'ടോർനാടോ എന്നറിയപ്പെടുന്നു.

ഗവേഷണം

[തിരുത്തുക]

ഈ പ്രതിഭാസത്തെക്കുറിച്ച് ഗവേഷണം നടത്തുവാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയെ കേരള സർക്കാർ ചുമതലപ്പെടുത്തി

അവലംബം

[തിരുത്തുക]
  1. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മേഘക്കാഴ്ച http://www.imd.gov.in/section/satmet/dynamic/insatsector-ir.htm
  2. മലയാള മനോരമ, കൊച്ചി എഡിഷൻ , 2010 ആഗസ്റ്റ്‌ 19 , പേജു 20
  3. മാതൃഭൂമി , 2010 ആഗസ്റ്റ്‌ 16
"https://ml.wikipedia.org/w/index.php?title=ജലസ്തംഭം&oldid=1698361" എന്ന താളിൽനിന്ന് ശേഖരിച്ചത്