Jump to content

ജറാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജറാവ
ആകെ ജനസംഖ്യ

approx. 250-400 (estimate)
240 (2001 Census)

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
western side of South Andaman and Middle Andaman Islands (India)
ഭാഷകൾ
അകാ ബിയാ (ജറാവ ഭാഷ), classified in the Ongan branch of ആൻഡമാനീസ് ഭാഷകൾ
മതങ്ങൾ
indigenous beliefs, details unknown
അനുബന്ധവംശങ്ങൾ
other indigenous Andamanese peoples, particularly Onge

ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഒരു ആദിവാസിവിഭാഗമാണ് ജറാവ. നിഗ്രിറ്റോ വംശജരാണ് ജറാവകൾ. 2001-ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം 240 ആണ് ഇവരുടെ ജനസംഖ്യ. എങ്കിലും 250 മുതൽ 400 വരെയാണ് ഇവരുടെ ജനസംഖ്യയെന്നു കരുതുന്നു. അകാ ബിയാ ആണ് ഇവരുടെ ഭാഷ.

ആദിമമനുഷ്യരുടെ ജീവിതരീതികൾ പിന്തുടരുന്ന ഇവർ ഇപ്പോഴും വേട്ടക്കാരായിത്തന്നെ കഴിയുന്നു. ആഫ്രിക്കയിൽനിന്നു പുറപ്പെട്ട ജറാവകൾ ബർമയും ആൻഡമാനും കരമാർഗ്ഗം ഒന്നായി കിടന്നിരുന്ന കാലത്തായിരിക്കാം സിൽക്ക് റൂട്ട് വഴിയോ മറ്റോ നടന്ന് ഇവിടെയെത്തിയതെന്നു കരുതപ്പെടുന്നു.

കറുത്ത നിറവും ഉറച്ച ശരീരവുമാണ് ഇവരുടെ പ്രകൃതം. ചെറിയ തലമുടിയും താടിമീശയായുള്ള കുറച്ച് രോമങ്ങൾ ഒഴികെ ശരീരത്തിൽ രോമങ്ങളില്ല. മൃഗങ്ങളുടെ വാലുകൊണ്ട് അരപ്പട്ടയും കടൽശംഖുകൊണ്ട് ആഭരണവും അണിയുന്നു. ഇവർ വെളുത്ത കളിമണ്ണുകൊണ്ടു ദേഹത്തു ചായമിടാറുണ്ട്. മരത്തോൽ വച്ചു നെഞ്ചു പൊതിഞ്ഞാണ് ഇവർ വേട്ടയ്ക്കായി പോകുന്നത്. കടലിലൂടെ ഒഴുകി വരുന്ന തുണികൾ നൂലുകളാക്കി വേർതിരിച്ചെടുത്ത് വീണ്ടും തുന്നിയെടുത്ത് ജറാവകൾ താറുടുക്കുന്നു. ഇവർ വിധവകളെ പുനർവിവാഹം നടത്തുന്നു.

മരം ഉളിയുപയോഗിച്ച് അകം ചെത്തിക്കളഞ്ഞുണ്ടാക്കുന്ന തടിയാണ് ഇവർ വള്ളമായി ഉപയോഗിക്കുന്നത്. പൂർണ്ണമായും വംശ ശുദ്ധി ഇപ്പഴും കാത്തു സൂക്ഷിച്ചിരിക്കുന്ന ആദിമ മനുഷ്യരാണിവർ. ആധുനിക മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇവർക്ക് അപരിചിതമാണ്. വന വിഭവങ്ങൾ കൊണ്ടാണ് ഇവർ ജീവിക്കുന്നത്.സുനാമി പോലുള്ള അപകടങ്ങൾ മുൻകൂട്ടിയറിയാനുള്ള പ്രകൃത്യായുള്ള കഴിവ് ഇവർക്കുണ്ട് എന്ന് കരുതപ്പെടുന്നു. അന്തമാനിൽ ഉണ്ടായ രണ്ട് വൻ സുനാമി സംഭവങ്ങൾക്കും ഇവർ ഇരയായിട്ടില്ലെന്നാണ് കരുതുന്നത്. മുൻകൂട്ടി ഇവർ ഉൾക്കാടുകളിലേക്ക് മാറിയതായി കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജറാവ&oldid=3631783" എന്ന താളിൽനിന്ന് ശേഖരിച്ചത്