ജയൻ കെ. ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്രസംവിധായകനും കവിയുമാണ് കെ.സി. ജയൻ എന്ന ജയൻ കെ. ചെറിയാൻ. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം പപ്പിലിയോ ബുദ്ധ എന്ന ചിത്രം ഗാന്ധിജിയെ അവഹേളിക്കുന്നു എന്ന കാരണത്താൽ വിവാദം സൃഷ്ടിച്ചിരുന്നു[1]. 2010-ൽ പുറത്തിറക്കിയ ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ് എന്ന ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി[2]. മലയാളത്തിൽ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയനം വചന രേഖയിൽ എന്ന കവിതാസമാഹാരത്തിനു 2003-ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡും ആയോധനത്തിന്റെ അച്ചുതണ്ട് മാത്തൻ തരകൻ അവാർഡും നേടി.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ജനിച്ച ജയൻ മൂവാറ്റുപുഴ നിർമ്മലാകോളജിൽ ബിഎ ഇക്കണോമിക്സ് മൂന്നാം വർഷം പഠിക്കുന്ന വേളയിൽ 1988-ൽ കുടുംബസമേതം അമേരിക്കയിലേക്കു മാറി. അവിടെ ഹണ്ടർ കോളജിൽനിന്ന് ഫിലിം ആൻഡ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദവും സിറ്റി കോളജ് ഓഫ് ന്യുയോർക്കിൽനിന്ന് റൈറ്റിങ് ഡയറക്ടിങ് ആൻഡ് സിനിമാട്ടോഗ്രഫി എംഎഫ്എയും വിജയിച്ചു. പഠനഭാഗമായി നിരവധി പരീക്ഷണ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. എങ്കിലും കവിതയിലാണ് ആദ്യം താല്പര്യം കാണിച്ചിരുന്നത്. 1996-ലാണ് ആദ്യ സമാഹാരമായ ആയോധനത്തിന്റെ അച്ചുതണ്ട് പ്രസിദ്ധീകരിച്ചത്. പിന്നീട് 2006-ൽ ആദ്യ ഡോക്യുമെന്ററിയായ താണ്ഡവ ദ ഡാൻസ് ഓഫ് ഡിസ്സൊലൂഷൻ തയ്യാറാക്കി. സാമൂഹിക വിഷയങ്ങളാണ് എല്ലാത്തിലും കൈകാര്യം ചെയ്തിരുന്നത്.

കവിതകൾ[തിരുത്തുക]

  • പച്ചയ്ക്ക് (തിരഞ്ഞെടുത്ത കവിതകൾ)
  • പോളിമോർഫിസം
  • ആയോധനത്തിന്റെ അച്ചുതണ്ട്
  • അയനം വചനരേഖയിൽ

ഡോക്യുമെന്ററികൾ[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം[3] - 2003 (അയനം വചനരേഖയിൽ)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയൻ_കെ._ചെറിയാൻ&oldid=2674534" എന്ന താളിൽനിന്ന് ശേഖരിച്ചത്