ജയദേവൻ
ജയദേവൻ | |
---|---|
![]() ജയദേവ മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടുന്നു. | |
ജനനം | ഏകദേശം 1200 East India |
മരണം | ഒഡീഷ, ഇന്ത്യ |
തത്വസംഹിത | Vaishnava |
കൃതികൾ | ഗീതഗോവിന്ദം |
12-13 നൂറ്റാണ്ടുകളിൽ ഒറീസയിൽ ജീവിച്ചിരുന്ന ഒരു സംസ്കൃത കവിയാണ് ജയദേവൻ. ഇന്നത്തെ ഒറീസാ സംസ്ഥാനത്തിലെ ഖുർദ ജില്ലയിലെ കെന്ദുലി എന്ന ഗ്രാമത്തിലാണ് ജയദേവൻ ജനിച്ചത്. ജയദേവ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥനാമം. 12 -13 നൂറ്റാണ്ടുകളാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് കരുതപ്പെടുന്നു. ജയദേവന്റെ മാതാ പിതാക്കൾ ഭോജദേവനും വാമദേവിയുമായിരുന്നു. കൃഷ്ണഭക്തനായിരുന്ന ജയദേവൻ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു എന്ന് പറയപ്പെടുന്നു. ഏഴാമത്തെ അഷ്ടപദിയിലെ എട്ടാമത്തെ പദത്തിലെ "കിന്ദുവില്വസമുദ്ര സംഭവരോഹിണീരമണേന" എന്ന പ്രയോഗം കൊണ്ട് ജയദേവ കവി ജനിച്ചത് "കിന്ദുവില്വം" എന്ന സ്ഥലത്താണെന്നു സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. 12 -ആം നൂറ്റാണ്ടിൽ വംഗദേശം (ബംഗാൾ) ഭരിച്ചിരുന്ന ലക്ഷ്മണ സേനന്റെ സദസ്യരായിരുന്ന "പഞ്ചരത്നകവികളിൽ" ഒരാളായിരുന്നു ജയദേവകവി.ജയദേവൻ ജനിച്ചത് ഒരു ബുദ്ധ കുടുംബത്തിലായിരുന്നു എന്നും ഒരു വാദമുണ്ട്. കൊണാർക്ക് സൂര്യ ക്ഷേത്രത്തിനു സമീപമുള്ള കൂർമ്മപടക എന്ന സ്ഥലത്ത് നിന്നാണ് ജയദേവന് വിദ്യാഭ്യാസം സിദ്ധിച്ചത് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നു. ജയദേവ കവി ഗീതഗോവിന്ദം എന്ന ഒറ്റ കൃതി മാത്രമേ എഴുതിയതായി അറിവുള്ളൂ. ഒരു ദേവദാസി ആയിരുന്ന പദ്മാവതിയെയാണ് ജയദേവൻ വിവാഹം കഴിച്ചത്.അദ്ദേഹം "അജോയ്" എന്നു പേരുള്ള നദീതീരത്തു വച്ച് സമാധിയടയുകയാണുണ്ടായത്.
അവലംബം[തിരുത്തുക]