ചേളാരി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലായിരുന്നു പഴയ ചേളാരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ന് ആപ്രദേശം ഇന്ത്യൻ ഓയിൽ കമ്പനിയുടെ കൈവശം സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

പഴയ കാലത്ത്‌ ചേളാരിയിൽ വിമാനത്താവളമുണ്ടായിരുന്നു. വിമാനം ഇറങ്ങുന്നതിനുമുൻപ് നാഷണൽ ഹൈവേയിലെ ഗതാഗതം തടഞ്ഞിരുന്നു. ഒറ്റ എഞ്ചിനുള്ള വിമാനങ്ങളാണ് ഇവിടെ ഇറങ്ങിയിരുന്നത്. വിമാനം ഇറങ്ങിയാൽ അതിനുചുറ്റും ഒരു കയർ കെട്ടി പ്രവേശനം നിരോധിച്ചിരുന്നു.

ഇന്ദിരാഗാന്ധിയും മകൻ രാജീവ് ഗാന്ധിയും ചേർന്ന് ഇവിടെ വിമാനം ഇറങ്ങിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയും കുടുംബവും തിരൂരങ്ങാടി യതീംഖാന സന്ദർശ്ശിക്കാൻ വന്നപ്പോഴും ഇന്ദിരയുടെമരണശേഷം രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ രണ്ടുതവണയും ചേളാരിയിൽ ഇറങ്ങിയിട്ടുണ്ട്.

വിമാന ദുരന്തം[തിരുത്തുക]

1969 ജനുവരി 17 ന് , ഹിന്ദു പബ്ലിക്കേഷന്സിന്റെ ഉടമസ്ഥതയിലുള്ള Douglas C-47A VT-DTH എന്ന കാർഗോ വിമാനം ഇവിടെ തകർന്നു.[1]< പത്രക്കെട്ടുകൾ ചേളാരിയിൽ ഇറക്കി തിരിച്ചു പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് വിമാനം തകർന്നത് . [2] അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന വൈമാനികനും സഹ വൈമാനികനും മരണമടഞ്ഞു. [3] കേരളത്തിലുണ്ടായ ആദ്യ കാലത്തെ ഒരു ദുരന്തമായിരിരുന്നു ഇത്.[4]

ഐ.ഒ.സി പ്ലാന്റ്[തിരുത്തുക]

വിമാനങ്ങളുടെ വരവ് നിലച്ചപ്പോൾ ഇവിടം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി പ്ലാന്റ് നിലവിൽ വന്നു.

  1. Ranter, Harro. "ASN Aircraft accident Douglas C-47A-50-DL (DC-3) VT-DTH Kozhikode-Calicut Airport (CCJ)". Retrieved 2020-08-10.
  2. "Aerial Visuals - Airframe Dossier - Douglas C-47A-50-DL, s/n 42-24277 USAAF, c/n 10139, c/r VT-DTH". Retrieved 2020-08-10.
  3. Ranter, Harro. "Aviation Safety Network > ASN Aviation Safety WikiBase > Geographical regions index > ASN Aviation Safety Database results". Retrieved 2020-08-10.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Crash of a Douglas C-47A-50-DL in Kozhikode-Calicut: 2 killed | Bureau of Aircraft Accidents Archives". Retrieved 2020-08-10.
"https://ml.wikipedia.org/w/index.php?title=ചേളാരി_വിമാനത്താവളം&oldid=3825575" എന്ന താളിൽനിന്ന് ശേഖരിച്ചത്