ചേലപ്പറമ്പു നമ്പൂതിരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1690നും 1780നും ഇടയ്ക്ക് ജീവിതകാലം. കോഴിക്കോടിനടുത്ത് iiiiചാലിയമാണ് ജന്മസ്ഥലമെന്ന് കരുതുന്നു. മുക്തകരചനയിലാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. പാട്ടുണ്ണിചരിതം എന്ന ആട്ടക്കഥ ഇദ്ദേഹത്തിന്റെ ഒരു കൃതിയാണ്.[1][2] പച്ചമലയാള പ്രസ്ഥാനത്തിലെ ഒരു പ്രധാനപ്പെട്ട കവിയായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണകൃതികളൊന്നും ലഭിച്ചിട്ടില്ല. താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര
അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ .
ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ
.
(ഉത്താനപാദപുത്രനായ ധ്രുവൻ അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) ഹരിയെ പ്രസന്നമാക്കി, രാജാവ് പരീക്ഷിത് സപ്താഹം (ഒരാഴ്ച)കൊണ്ടും പിംഗലാ അരയാമം കൊണ്ടും രണ്ട് മണിക്കൂർകൊണ്ട് ഖട്വാംഗനും ഹരിയെ പ്രസന്നനാക്കി. തൊണ്ണൂറുവയസ്സായിട്ടും എനിക്കൊന്നും കഴിഞ്ഞില്ല. ബാക്കിയുള്ള ആയുസ്സിനാലിതാ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നു) .
ഈ ഒരു ഒറ്റശ്ലോകം ചൊല്ലി ഗുരുവായൂർ മണ്ഡപത്തിൽ ഒരു നമഃസ്കാരം ചെയ്ത് മരണം വരിച്ചു. അവലംബം :എഴുതിയത് ആ ഇല്ലത്തെ ഇപ്പോഴുള്ള ചേലപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി :26/2/2021 ഇല്ലം നിൽക്കുന്നത് തിരുത്തുണ്ടു്. പെരിന്തൽമണ്ണ താലൂക്ക് കാര്യാ വട്ടം അംശo തേലക്കാടു് ദേശത്താണ് ചേലപ്പറമ്പു് ജനിച്ചത്
പരമ്പതാഗതമായി കിട്ടിയ വാമൊഴി
ചേലപ്പറമ്പ് പാരമ്പര്യത്തിലെ ഇപ്പൊഴത്തെ തലമുറയിലെ *ചേലപ്പറമ്പത്ത് കൃഷ്ണൻ നമ്പൂതിരി* അച്ഛൻ രാമൻ നമ്പൂതിരി ആണ് ഈ കുറിപ്പ് എഴുതുന്നത്.
എനിക്ക് പാരമ്പര്യമായി പറഞ്ഞു കേട്ടിട്ടുള്ള ഒരു സംഭവം ആണ് ഈ എഴുത്ത്
ചേലപ്പറമ്പ് നമ്പൂതിരി - ഞങ്ങൾ *വിദ്വാനഫൻ* എന്നാണ് ' വിളിക്കുന്നത്
അദ്ദേഹം തറവാട്ടിലെ പട്ടിണി കാരണം വീടുവിട്ടിറങ്ങി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തി. അന്ന് രാജാവിൻ്റ തൊഴൽ ദിവസമായിരുന്നു.തൊഴൽ കഴിഞ്ഞ് രാജാവ് പുറത്തേയ്ക്കിറങ്ങിയപ്പോൾ കാത്തിരുന്ന ചേലപ്പറമ്പ് മന്ത്രിയോടു് പറഞ്ഞു ഒന്നു മുഖം കാണിക്കാൻ ഏർപ്പാടു് ചെയ്തു തരണം ഒരു സാധു ബ്രാഹ്മണനാണ് വള്ളുവനാട്ടിൽ നിന്നാണ് ഗണപതി ഹോമം മാത്രമേ വശമുള്ളൂ കുറച്ചു കവിതാ വാസനയും ഉണ്ട് എന്ന്. മന്ത്രി പറഞ്ഞു ഇവിടെത്തന്നെ നിന്നോളൂ വൈകീട്ട് ഉത്തരം മറുപടിയായിത്തരാം
എന്നു പറഞ്ഞു.
ചേലപ്പറമ്പിൻ്റെ ഈ തുറന്ന സംസാരരീതീ ഇഷ്ടപ്പെട്ട് വൈകീട്ട് കൊട്ടാരത്തിൽ വിളിപ്പിച്ച് കൽപ്പിച്ചു ഇനി മുതൽ കൊട്ടാരം ഗണപതി ഹോമത്തിന് തിരുമേനിയാവട്ടെ എന്ന്.
ഭാഗ്യം അന്നു മുതൽ കൊട്ടാരം ഗണപതി ഹോമക്കാരനായി തിർന്നു വിദ്വാനഫൻ.തറവാട്ടില്ലം പുതുക്കി പണിഞ്ഞതും അവിടെ അമ്പലം കെട്ടിയതും, കൊക്കർണി കുഴിപ്പിച്ചതും തിരുവനന്തപുരം രാജാവാണത്രെ.
കൊക്കർണിക്കലിൽ എന്തോ വട്ടെഴുത്തിൽ എഴുതി വെച്ചിട്ടുണ്ടു്.
കാലം പോയി ചേലപ്പറമ്പ് തിരിച്ചു ഇല്ലെത്തെത്തി തൻ്റെ ഗണപതി ഉപാസന തുടർന്നു ഗണപതി അദ്ദേഹത്തിന് പ്രത്യക്ഷമാണത്രെ അദ്ദേഹം ഗുരുവായൂരിലേയ്ക്ക് പോകുന്ന സമയം എന്തോ ഒരു ഉൾജ്ഞാനം ഉണ്ടായതു പോലെ താൻ ഉപയോഗിച്ച സർവ്വ പൂജാ പാത്രങ്ങളും ഗണപതി സാളഗ്രാമവും ആ കൊക്കർണിയിൽ നിക്ഷേപിച്ചാണ് യാത്രയായത്.
സമ്പ: *ചേലപ്പറമ്പത്ത് CM കൃഷ്ണൻ*
ജനനം: *04/05/1963*
കുറിപ്പ് തയ്യാറാക്കിയ ദിനം: *15/07/2022*
l
വികടഭക്തി
[തിരുത്തുക]വികടഭക്തിക്ക് വളരെ താത്പര്യമുള്ള ഒരാളായി ചേലപ്പറമ്പിനെ കണക്കാക്കുന്നു. നല്ല രീതിയിൽ ഭജിച്ചാൽ മഹാദേവൻ പ്രസന്നനാകില്ലെന്നും പണ്ട് രാവണൻ കൈലാസമെടുത്ത് അമ്മാനമാടിയപ്പോളും കിരാതത്തിൽ അർജ്ജുനനും മുഷ്ക് എടുത്തപ്പോഴാണ് പ്രസന്നനായത് എന്ന പ്രമാണമെടുത്ത് കവി സമർത്ഥിക്കുന്നു. മുഷ്കേ നിന്നോടുനല്ലൂ കരുണതരുവതിന്ന് എന്ന് പറഞ്ഞ് ഇദ്ദേഹം ഇരിക്കുന്ന ആവണപ്പലകയാൽ ശിവലിംഗത്തിൽ അടിച്ചു എന്ന് ഐതിഹ്യം
അവലംബം
[തിരുത്തുക]- ↑ "ആട്ടക്കഥ". സർവ്വവിജ്ഞാനകോശം. Retrieved 18 ഫെബ്രുവരി 2018.
- ↑ മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015