ചെളിവാഴകൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാഴകൃഷിരീതിയാണ് ചെളിവാഴകൃഷി. ചെളിവാഴകൃഷിയിൽ രണ്ടരമീറ്റർ അകലത്തിൽ വരമ്പുകളെടുത്ത് വാഴക്കന്ന് നടുന്നു. 2-3 ഇലയാകുമ്പോൾ വളപ്രയോഗം നടത്തുകയും മണ്ണ് കൂട്ടികൊടുക്കുകയും വേണം. വേനൽ കാലത്ത് വാരങ്ങൾക്കിടയിൽ വെള്ളം കെട്ടിനിർത്തുന്നത് നല്ലതാണ്. പൊടിവാഴകൃഷിയേക്കാൾ ചെലവു കൂടുതലാണ് ചെളിവാഴകൃഷിക്ക്. അതനുസരിച്ച് വിളവിലും വ്യതാസമുണ്ട്. നേന്ത്രവാഴ കൃഷിയിൽ ഏറ്റവും പ്രധാനം വാഴകൾ വളരുമ്പോൾ ബലമുള്ള താങ്ങുകൾ കൊടുക്കുക എന്നതാണ്. കല്ലൻ മുളകളും പുളിമരത്തടികളുമാണ് ഇതിന് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ചെളിവാഴകൃഷി&oldid=1797437" എന്ന താളിൽനിന്ന് ശേഖരിച്ചത്