ചെറി ദ്വീപ് (അന്റാർട്ടിക്ക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറി ദ്വീപ് (73°45′S 123°32′W / 73.750°S 123.533°W) , , സിപ്പിൾ ഐലൻഡിനും കാർണി ദ്വീപിനും ഇടയിലായി 3 നോട്ടിക്കൽ മൈൽ (6 കി.മീ) നീളം ഉള്ള ഒരു മഞ്ഞുമൂടിയ ദ്വീപാണ്. മേരി ബൈർഡ് ലാൻഡിന്റെ തീരത്ത് ഇത് സ്ഥിതിചെയ്യുന്നു. 1959-66 കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) സർവേകളിൽ നിന്നും യു.എസ്. നേവി എയർ ഫോട്ടോകളിൽ നിന്നും മാപ്പ് ചെയ്തതാണിത്. 1966 ലെ യു.എസ് നേവി ഓപ്പറേഷൻ ഡീപ്ഫ്രീസ് സമയത്ത് അന്റാർട്ടിക്കയിലെ യു.എസ് ആർമി ഏവിയേഷൻ ഡിറ്റാച്ച്‌മെന്റിലെ അംഗമായ ചീഫ് വാറന്റ് ഓഫീസർ ജെ.എം ചെറിയുടെ പേരിൽ അന്റാർട്ടിക്ക നെയിംസ് (US-ACAN) ഉപദേശക സമിതി ഈ ദ്വീപിനു നാമകരണം ചെയ്തു. ഇത് ഗ്രാൻഡ് ഡച്ചി ഓഫ് ഫ്ലാൻറെൻസിസിന്റെ ഒരു പ്രദേശമാണെന്ന് അവകാശപ്പെടുന്നു.

അവലംബം[തിരുത്തുക]