ചെറിയ നരിച്ചീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Lesser false vampire bat
Megaderma spasma.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. spasma
Binomial name
Megaderma spasma
Lesser False Vampire area.png
Lesser false vampire bat range

തെക്കേഷ്യയിലും Southeast Asia from ശ്രീലങ്കയും ഇന്ത്യയും മുതൽ കിഴക്കോട്ട് ഇന്തോനേഷ്യ, ഫിലിപ്പൈൻസ് വരെ കാണപ്പെടുന്ന ഒരു വവ്വാൽ ആണ് ചെറിയ നരിച്ചീർ (lesser false vampire bat) (Megaderma spasma). ഗുഹകളിലും മരപ്പൊത്തുകളിലും ജീവിക്കുന്ന ഇവ പ്രാണികളെ ആഹരിക്കന്നവരാണ്.

രൂപവിവരണം[തിരുത്തുക]

വലിയ നരിച്ചീറിൻറെ ഒരു ചെറിയ പതിപ്പാണിത്. ഇരുണ്ട ചാരനിറമുള്ള ഇവയുടെ നീളമുള്ള ചെവികൾ ചുവട്ടിൽ ചേർന്നിരിക്കുന്നു. നീളം കുറഞ്ഞതും വീതി കൂടിയതുമായ ചുവട്ടിൽ ഹൃദയത്തിന്റെ ആകൃതിയുള്ളതുമായ നാസികയിതളുകൾ കൊണ്ട് ഇതിനെ വലിയ നരിച്ചീറിൽ നിന്ന് വേർതിരിക്കാം.

പെരുമാറ്റം[തിരുത്തുക]

നിലത്തോട് ചേർന്ന് പറക്കുന്ന ഇവ ഇരുട്ടിയതിനു ശേഷം ആദ്യത്തെ ചില മണിക്കൂറുകളിൽ ഇരപിടിക്കാതെ വെറുതെ പറക്കുന്നു. രാത്രി വൈകുന്നതിന് അനുസരിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു. ചിറകടിച്ചുള്ള പറക്കലിനിടയിൽ പാറയ്ക്കടിയിലും കുറ്റിച്ചെടികളിലും വിശ്രമിക്കുന്നു.

വലിപ്പം[തിരുത്തുക]

കൈകളുടേതടക്കം തോളിൻറെ നീളം 5.4-6.2 സെ. മീ. ശരീരത്തിൻറെ മൊത്തം നീളം:5.4-8.1  സെ.മീ.

ആവാസം, കാണപ്പെടുന്നത്[തിരുത്തുക]

പശ്ചിമതീരം(ഗോവ, മഹാരാഷ്ട്ര ), ദക്ഷിണേന്ത്യ, ആൻഡമാൻ ദ്വീപുകൾ, വടക്കുകിഴക്ക്‌ ഭാഗങ്ങളിൽ ഉള്ള ഈർപ്പമുള്ള കാടുകൾ വലിയ നരിച്ചീറിനേക്കാൾ ഈർപ്പമുള്ള കാടുകൾ. വലിയ നരിച്ചീറിനേക്കാൾ ഈർപ്പമുള്ള അന്തരീക്ഷം ഇഷ്ടപ്പെടുന്നു. ഗുഹകളിലും വീടുകളിലും കിണറുകൾക്കുള്ളിലുമാണ് കഴിയുന്നത്.

അവലംബം[തിരുത്തുക]

[3]

  1. Csorba, G.; Bumrungsri, S.; Helgen, K.; Francis, C.; Bates, P.; Gumal, M.; Kingston, T.; Heaney, L.; Balete, D.; Esselstyn, J.; മറ്റുള്ളവർക്കൊപ്പം. (2008). "Megaderma spasma". The IUCN Red List of Threatened Species. IUCN. 2008: e.T12939A3399869. doi:10.2305/IUCN.UK.2008.RLTS.T12939A3399869.en. ശേഖരിച്ചത് 16 January 2018.
  2. Linnæus, Carl (1758). Systema naturæ per regna tria naturæ, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I (ഭാഷ: Latin) (10th പതിപ്പ്). Holmiæ: Laurentius Salvius. p. 32. ശേഖരിച്ചത് 22 November 2012.CS1 maint: Unrecognized language (link)
  3. Menon, Vivek (2008). A field guide to Indian Mammals. D C BOOKS.
"https://ml.wikipedia.org/w/index.php?title=ചെറിയ_നരിച്ചീർ&oldid=2730092" എന്ന താളിൽനിന്ന് ശേഖരിച്ചത്