ചുവപ്പൻ കുറുനരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുന്നുകളിലും മരുഭുമികളിലും വടക്കേഇന്ത്യയുടെ സമതലങ്ങളുടെ ചില ഭാഗങ്ങളിലും സാധാരണ കാണപ്പെടുന്ന കുറുനരിയാണിത്, വലിപ്പത്തിലും നിറത്തിലും ഇവാ മാറ്റിനങ്ങളിൽ നിന്നും വ്യത്യസ്‍തമാണ്. ഇന്ത്യയിൽ കാണുന്ന മൂന്ന് ഉപജാതികൽനിന്നും കുറുക്കനിൽനിന്നും, അറ്റത്തു വെളുപ്പു നിറമുള്ള വാൽ ചെവിക്കു പിന്നിലെ കറുത്ത പാടുകൾ എന്നിവയിലൂടെ പെട്ടെന്ന് തിരിച്ചറിയാം. പ്രത്യേക ചുവപ്പു നിറമുള്ള ഇവയുടെ ശരീരത്തിന്റെ അടിവശത്തു ശൈത്യകാലത്തു കട്ടിയുള്ള രോമങ്ങൾ ഇട തിങ്ങിനില്കും. ചെവികൾ വലുതും അരികിൽ വെളുത്ത രോമങ്ങളുള്ളവയുമാണ്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം: 46-70 സെ.മീ. തൂക്കം: 2-4 കിലൊ

ആവസവും കാണപ്പെടുന്നതും[തിരുത്തുക]

ഹിമാലയത്തിൽ ജമ്മുകശ്മീർ മുതൽ സിക്കിം വേറെ വരെ, രാജസ്ഥാനിലെ വരണ്ടസ്ഥലങ്ങളും മരുപ്രദേശങ്ങളും സ്ഥലങ്ങൾ, ഗുജറാത്തിലെ കച്ച്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവപ്പൻ_കുറുനരി&oldid=2589297" എന്ന താളിൽനിന്ന് ശേഖരിച്ചത്