ചുരുട്ടുകാൽ
ചുരുട്ടുകാൽ | |
---|---|
സ്പെഷ്യാലിറ്റി | Medical genetics ![]() |
ചുരുട്ടുകാൽ അഥവാ വക്രപാദം എന്നത് കുട്ടികളിൽ ജന്മനാ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ്. ഇംഗ്ലീഷ് : Club foot or clubfoot ശാസ്ത്രീയനാമം: congenital talipes equinovarus (CTEV) (കൺജെനിറ്റൽ ടാലിപെസ് എക്വിനൊവാരുസ്). കുതിരയുടെ പാദങ്ങൾ പോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് ശാസ്ത്രീയനാമത്തിലെ എക്വിനോവാരസ് എന്ന പ്രയോഗം. [1] കുട്ടിയുടെ കാലുകൾ രണ്ടും അല്ലെങ്കിൽ ഒന്നുമാത്രമായും ഈ അവസ്ഥ കാണപ്പെടുന്നു. ബാധിതമായ കാലിനു കണങ്കാൽ ഭാഗത്തായി ഉള്ളിലേക്ക് വളവ് ഉണ്ടാകുന്നു. ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത്.
വളരെ അപൂർവമായി കണ്ടുവരുന്ന ഈ അവസ്ഥ 1000 കുട്ടികളിൽ ഒരാൾക്ക് ഉണ്ടാകാമെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ പകുതിയോളം പേർക്ക് രണ്ടു കാലുകളിലും ബാധിക്കപ്പെടുന്നു. ആൺകുട്ടികളിൽ ഇതിനുള്ള സാധ്യത പെൺകുട്ടികളെ അപേക്ഷിച്ച് പതിന്മടങ്ങാണ്. മനുഷ്യരിൽ മാത്രമല്ല ചില മൃഗങ്ങളിലും പ്രത്യേകിച്ച് കുതിരകളിലും ഇതേ പോലുള്ള അവസ്ഥ കാണപ്പെടുന്നുണ്ട്. മനുഷ്യരുടേതു പോലെ വളഞ്ഞപാദമല്ലെങ്കിലും വശങ്ങളിലേക്ക് ചരിഞ്ഞ കാലുകൾ ആണിതിന്റെ പ്രത്യേകത.[2]
ജനിതകശാസ്ത്രം[തിരുത്തുക]
വക്രപാദം അഥവാ ചുരുട്ടുകാൽ ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത് ഹിപ്പോക്രേറ്റസ് ആണ്. ക്രി.വ. 400 കളിൽ അദ്ദേഹം ഇതിനു ശാസ്ത്രീയ വിശധീകരണം നൽകാൻ പ്രയത്നിച്ചതായി കാണുന്നു. എന്നാൽ ഇന്നു വരെ ചുരുട്ടുകാലിന്റെ മൂലകാരണത്തിനെക്കുറിച്ചു നിരവധി കാരണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ ശാസ്ത്രീയ വിശദീകരണം അനന്യമാണ്."[3] പാരമ്പര്യ-ജനിതക കാരണങ്ങളും പ്രസവസമയത്തുണ്ടാകുന്ന ചില പ്രത്യേകതളും ഗർഭിണിക്കു ലഭിക്കുന്ന പോഷകങ്ങളുടെ പ്രത്യേകതകളും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഫറൻസുകൾ[തിരുത്തുക]
- ↑ "CTEV: Deformities & Correction". LifeHugger. മൂലതാളിൽ നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-26.
- ↑ http://www.thehorse.com/articles/32785/managing-the-club-foot
- ↑ Miedzybrodzka, Z (January 2003). "Congenital talipes equinovarus (clubfoot): a disorder of the foot but not the hand". Journal of Anatomy. 202 (1): 37–42. doi:10.1046/j.1469-7580.2003.00147.x. PMID 12587918.