ചുട്ടിപ്പറവപ്പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചുട്ടിപറവപ്പരൽ
Indian Flying Barb
Esomus danricus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Esomus
വർഗ്ഗം: ''E. danricus''
ശാസ്ത്രീയ നാമം
Esomus danricus
(F. Hamilton, 1822)

കേരളത്തിലെ പുഴകളിൽ ഒഴുക്കുകുറഞ്ഞ ഭാഗങ്ങളിൽ തീരങ്ങളോട് ചേർന്ന് കണ്ടുവരുന്ന ഒരു മത്സ്യമാണ് ചുട്ടിപറവപ്പരൽ (Indian Flying Barb). (ശാസ്ത്രീയനാമം: Esomus danricus). മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഈ മത്സ്യത്തെ കൂടുതലും കണ്ടുവരുന്നത്. ഉരുണ്ട് നീണ്ടതാണ് ശരീരം. ഒലീവ് നിറമാണ് മുതുകിന്. പച്ചകലർന്ന തവിട്ടുനിറം പാർശ്വങ്ങൾക്ക്. ഇതിനിടയിൽ മഴവിൽ നിറത്തിലുള്ള കുത്തുകളുണ്ട്. വെള്ള നിറമാണ് ഉദരഭാഗത്തിന്. കാൽച്ചിറകിന് ചുവന്ന നിറം. മറ്റു ചിറകുകൾക്ക് പ്രത്യേക നിറങ്ങളൊന്നുമില്ല. പരമാവധി നീളം 15 സെന്റിമീറ്റർ. മൂന്ന് മുതൽ 5 വർഷം വരെ ജീവിയ്ക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുട്ടിപ്പറവപ്പരൽ&oldid=2388637" എന്ന താളിൽനിന്നു ശേഖരിച്ചത്