ചീനിയം വീട്ടിൽ തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്ട് രാജ്യത്തെ വടക്കേ കരയിൽ ജീവിച്ചിരുന്ന ഒരു മുസ്ലിം സിദ്ധനായിരുന്നു ചീനിയം വീട്ടിൽ തങ്ങൾ. കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ തുടങ്ങിയ യോദ്ധാക്കളുടെ ജീവചരിത്ര വിവരണത്തിൽ അനുഗ്രഹം നൽകുന്ന ഒരാത്മീയ പുരുഷനായി ഇദ്ദേഹം കടന്നു വരുന്നുണ്ട്. [1] അങ്കത്തിന് പോകും മുൻപ് ഇദ്ദേഹം ജപിച്ച ഏലസ്സുകൾ വാങ്ങി കെട്ടുക യോദ്ധാക്കൾക്കിടയിലെ പതിവ് നടപ്പായി വടക്കൻ പാട്ടുകളിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. [2] [3]

അവലംബം[തിരുത്തുക]

  1. kadathanaattu maadhavi amma,thacholi othenan, Poorna Publications,2017,ISBN : 9788130018843
  2. ചീനംവീട്ടിൽ തങ്ങളുവാഴുന്നോർക്കും ഇവർക്കുമങ്ങോലയയയ്ക്കവേണം
  3. നാലുകോലോം വാഴും തമ്പാൻമാരുംഅവരുമവിടെക്കെഴുന്നള്ളുന്നുപുതിയ കോലോത്തങ്ങുല വാഴന്നോരുംചീനവീട്ടിൽ തങ്ങളവാഴുന്നോരുംപയ്യമ്പള്ള്യോമനച്ചന്തുതാനുംതോട്ടത്തിൽ കേളപ്പൻ നമ്പ്യാരുംകോട്ടയ്ക്കൽ കുഞ്ഞാലി മരക്കിയാറും
"https://ml.wikipedia.org/w/index.php?title=ചീനിയം_വീട്ടിൽ_തങ്ങൾ&oldid=3693915" എന്ന താളിൽനിന്ന് ശേഖരിച്ചത്