ചിലിയിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലിയിലെ സ്ത്രീകൾ
Michele Bachelet, who served as the first woman President of Chile from 2006 to 2010.
Gender Inequality Index
Value0.360 (2012)
Rank66th
Maternal mortality (per 100,000)25 (2010)
Women in parliament15.8% (2014)
Females over 25 with secondary education72.1% (2010)
Women in labour force51.7% employment rate, data from OECD, 2014 [1]
Global Gender Gap Index[2]
Value0.6670 (2013)
Rank91st out of 144

ചിലിയിലെ സ്ത്രീകളുടെ ജീവിതം, റോൾ, അവകാശങ്ങൾ എന്നിവ കാലം മാറുന്നതിനനുസരിച്ച് മാറിയിട്ടുണ്ട്. ചിലിയൻ സ്ത്രീകളുടെ സാമൂഹ്യപങ്കാളിത്തം ചരിത്രപരമായി പരമ്പരാഗതമായ ലിംഗപരമായ പങ്കാളിത്തവും പിതൃദായക്രമവും സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, ഇരുപതാം നൂറ്റാണ്ടു മുഴുവൻ സ്ത്രീകൾ രാഷ്ട്രീയത്തിൽ ചേരുകയും തങ്ങളോടുള്ള വിവേചനത്തിനെതിരായ പ്രതിഷേധം അറിയിക്കുകയും ചെയ്തുവന്നു. ഇതിന്റെ ഫലമായി, ലിംഗപരമായ വിവേചനം ഭരണഘടനയിൽനിന്നുതന്നെ ഒഴിവാക്കുകയും ഭരണഘടന സ്ത്രീപുരുഷതുല്യത ഉയർത്തിപ്പിടിക്കുകയും ചെയ്തു.

1990ൽ ചിലി വീണ്ടും ജനാധിപത്യത്തിലേയ്ക്കു വന്നപ്പോൾ, സ്ത്രീകളുടെ വിദ്യാഭ്യാസത്തോടുള്ള ബന്ധം വർദ്ധിക്കുകയും അവർ തൊഴിൽശക്തിയിൽ കൂടുതൽ അവസരങ്ങൾ നേടുകയും അങ്ങനെ അവരുടെ അവകാശങ്ങൾ മെച്ചപ്പെടുകയുമുണ്ടായി. 2004ൽ ചിലിയിൽ വിവാഹമോചനം നിയമപരമാക്കി. ചിലിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ പ്രസിഡന്റുണ്ട്. എന്നിരുന്നാലും, ചിലിയൻ സ്ത്രീകൾ ഇപ്പോഴും സാമ്പത്തികമായും രാഷ്ട്രീയമായും അനേകം വെല്ലുവിളികൾ നേരിടുന്നുണ്ട്. വരുമാനത്തിലും കൂലിയിലും പുരുഷന്മാർക്കൊപ്പം തുല്യതയില്ലായ്മ, ഗാർഹികപീഡനങ്ങൾ എന്നിവ ഇത്തരം വിവേചനങ്ങളിൽ പെടുന്നു.[3]

ചിലിയിലെ സ്ത്രീകളുടെ ചരിത്രം[തിരുത്തുക]

María de la Cruz, (1912–1995), Chilean political activist for women's suffrage, journalist, writer, and political commentator. In 1953, she became the first woman ever elected to the Chilean Senate

1931ലാണ് ചിലിയിലെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. 1949ൽ ചിലിയുടെ പ്രസിഡന്റിനെ തിരഞ്ഞെറ്റുക്കുന്ന വേളയിൽ അവർ വോട്ടുചെയ്തു. സോഷ്യലിസ്റ്റ് പ്രസിഡന്റ് ആയിരുന്ന സാല്വദോർ അല്ലെന്ദെയ്ക്കെതിരായി സ്ത്രീകൾ സമരം നടത്തി. പിന്നീട്, ഏകാധിപതിയായിരുന്ന അഗസ്തോ പിനോഷെയ്ക്കെതിരിലും സ്ത്രീകൾ ശക്തമായ പ്രക്ഷോഭം നടത്തി. എന്നാൽ ഇതൊന്നും സ്ത്രീകളുടെ നില മെച്ചപ്പെടുത്തിയില്ല. ലാറ്റിൻ അമെരിക്കയിലെ സക്തമായ ഒരു സാമ്പത്തിക ശക്തിയാണിന്ന് ചിലി. ഇത് സ്ത്രീകളുടെ അവകാശങ്ങൾ കൂട്ടിയില്ല. 1990ൽ ചിലി തിരികെ ജനാധിപത്യത്തിലെത്തി. ഇത് സ്ത്രീകളുറ്റെ നില കുറച്ചു മെച്ചപ്പെട്ടു. ജനാധിപത്യം വന്ന നാളുകളിൽ ചിലി സർക്കാർ ക്ഷേമപ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ചെലവാക്കി. കോൺസെർട്ടാസിയോൺ എന്ന രാഷ്ട്രീയപ്രസ്ഥാനമാണ് പിനോഷെയ്ക്കുശേഷം അധികാരത്തിലെത്തിയത്. 2006 മുതൽ 2010 വരെ ഈ പാർട്ടിയിലെ മിഷേൽ ബാഷലെ എന്ന വനിതയാണ് പ്രസിഡന്റായത്. [3]

സ്ത്രീകൾ സമൂഹത്തിൽ[തിരുത്തുക]

സാമൂഹ്യമായി, ലാറ്റിൻ അമേരിക്കയിലെ ഏറ്റവും യാഥാസ്ഥിതികമായ രാജ്യങ്ങളിലൊന്നാണ്. അമേരിക്കൻ ഐക്യനാടുകളെ അപേക്ഷിച്ച് ചിലിയിൽ വളരെക്കുറച്ചു സ്ത്രീപക്ഷപാതികളുള്ളു.

ലിംഗപരമായ കടമ[തിരുത്തുക]

പരമ്പരാഗതമായ ലിംഗവിശ്വാസങ്ങൾ നിലനിക്കുന്ന രാജ്യമാണ്. സ്ത്രീകൾ മാത്ർത്വത്തിൽ മാത്രം ശ്രദ്ധചെലുത്തണമെന്നും പുരുഷനു വിധേയയായി നിൽക്കണമെന്നും അവിടത്തെ സമുഹത്തിൽ ഭൂരിപക്ഷം കരുതുന്നു. 2010ലെ United Nations Development Programme (UNDP) പഠനം വെളിവാക്കുന്നത്, 62% ചിലിയന്മാരും സ്ത്രീപുരുഷതുല്യതയെ അംഗീകരിക്കുന്നില്ല എന്നാണ്. മാതാവിന്റെയും ഭാര്യയുടെയും പദവി മാത്രം സ്ത്രീ കാംക്ഷിക്കാൻ പാടുള്ളു എന്ന് സർവ്വെയിൽ പങ്കെടുത്തവർ കരുതുന്നു. എന്നാൽ, 2012ലെ World Development Report പറയുന്നത് അവിറ്റത്തെ പുരുഷന്മാർ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകിയാൽ തങ്ങൾക്ക് ഒരു നഷ്ടവുമുണ്ടാകില്ല എന്നാണ്.

മാതൃത്വം[തിരുത്തുക]

കത്തോലിക്കാ വിശ്വാസമാണ് ചിലിയുടെ കുടുംബങ്ങളെ ഭരിച്ചുവരുന്നത്. കന്യകാമേരിയെ ആണ് മാത്ർത്വത്തിന്റെ പ്രതീകമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. അവരുടെ ശുദ്ധവും ബലിദാനപരവുമായ പ്രവർത്തികളെ ചിലിയൻ അമ്മമാർ സാംശീകരിക്കുന്നു. ഇത് അവിടത്തെ സർക്കരിലും സ്വാധിനം ചെലുത്തിയിട്ടുണ്ട്. സ്ത്രീകൾ ഗൃഹങ്ങളിൽ അടക്കിനിറുത്തപ്പെട്ടു. എന്നാൽ 1960കളിൽ ക്രിസ്ത്യൻ ഡമോക്രാറ്റുകൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകി.

നിയമപരമായ അവകാശങ്ങൾ[തിരുത്തുക]

ഇന്ന് സ്ത്രീകൾക്ക് പുരുഷന്മാരുടേതിനു ഏതാണ്ടുതുല്യമായ അവകാശങ്ങളുണ്ട്.

വിവാഹം[തിരുത്തുക]

ഈ അടുത്തകാലം വരെ വിവാഹിതയാകുന്ന സ്ത്രീകൾക്ക് അവരുറ്റെ സ്വത്തിലുള്ള അവകാശം നഷ്ടമാകുമായിരുന്നു. അവരുടെ ഭർത്താവിന് അവരുടെ എല്ലാ സ്വത്തും ലഭിക്കും. ഇപ്പോൾ ഈ സമ്പ്രദായത്തിനു മാറ്റം വന്നുകഴിഞ്ഞു. സ്ത്രീകൾക്ക് ഇന്ന് സ്വത്ത് വിവാഹശേഷവും സ്വന്തമായി നിലനിർത്താൻ കഴിയും.

വിവാഹമോചനം[തിരുത്തുക]

2004ൽ ചിലിയിൽ വിവാഹമോചനം നിയമപരമായി മാറി. 1884ലെ ഒരു നിയമമാണ് അപ്പോൾ മാറിയത്.

സ്വത്തവകാശം[തിരുത്തുക]

ഒരു വിവാഹത്തിൽ മൂന്നുതരം സ്വത്താണ് നിലവിലിരിക്കുന്നത്.: ഭാര്യയുടെ സ്വത്ത്, ഭർത്താവിന്റെ സ്വത്ത്, രണ്ടുപേർക്കും പൊതുവായുള്ള സ്വത്ത്.

വോട്ടവകാശം[തിരുത്തുക]

1931ൽ മുനിസിപ്പൽ ഇലക്ഷനിൽ വോട്ടുചെയ്യാൻ സ്ത്രീകൾക്ക് അവകാശം ലഭ്യമായി. 1949 ജനുവരി 8നു മാത്രമാണ് ചിലിയിലെ സ്ത്രീകൾക്ക് ദേശീയ ഇലക്ഷനിൽ വോട്ടവകാശം ലഭിച്ചത്. ഇതോടെ ഇക്കാര്യത്തിൽ ചിലിയൻ സ്ത്രീ, പുരുഷനു തുല്യയായി.

കുടുംബനിയമങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

School girls running in the school yard

സ്ത്രീകളുടെ സാക്ഷരതാനിരക്ക് ചിലിയിൽ പുരുഷന്മാരുടേതിനു ഏതാണ്ടു തുല്യമാണ്. ചിലിയൻ നിയമം അനുസരിച്ച് പ്രാധമികവിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും നിർബന്ധിതമാണ്.

തൊഴിൽ[തിരുത്തുക]

തൊഴിലിൽ പങ്കാളിത്തം[തിരുത്തുക]

ഔപചാരികവും അനൗപചാരികവുമായ തൊഴിൽ[തിരുത്തുക]

വരുമാനത്തിലുള്ള വിടവ്[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്ക്[തിരുത്തുക]

രണ്ടാം ഫെമിനിസം[തിരുത്തുക]

മിഷേൽ ബഷേയുടെ പ്രസിഡന്റ് പദവി[തിരുത്തുക]

പോളിസി[തിരുത്തുക]

സംഘടനകൾ[തിരുത്തുക]

രാജ്യം[തിരുത്തുക]

ഗവേഷണവും ആക്റ്റിവിസം[തിരുത്തുക]

അന്താരാഷ്ട്രീയ ബന്ധം[തിരുത്തുക]

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ[തിരുത്തുക]

ഗാർഹിക പീഡനങ്ങൾ[തിരുത്തുക]

ബലാത്സംഗം[തിരുത്തുക]

ലൈംഗികപീഡനം[തിരുത്തുക]

വിവേചനം[തിരുത്തുക]

മറ്റു കാര്യങ്ങൾ[തിരുത്തുക]

കുടുംബം[തിരുത്തുക]

ആരോഗ്യവും ലൈംഗികതയും[തിരുത്തുക]

എയ്ഡ്സ്[തിരുത്തുക]

ഗഭമലസൽ[തിരുത്തുക]

ചിലിയിലെ പ്രധാന സ്ത്രീകൾ[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Asunción Lavrin Women, Feminism and Social Change: Argentina, Chile and Uruguay, 1890–1940. (Nebraska Press, 1995)

അവലംബം[തിരുത്തുക]

  1. OECD. "LFS by sex and age - indicators". stats.oecd.org. Retrieved 13 March 2017.
  2. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  3. 3.0 3.1 "Gender Equality and Social Institutions in Chile". Social Institutions and Gender Index. Archived from the original on 2017-10-14. Retrieved 31 March 2012. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "SIGI" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ചിലിയിലെ_സ്ത്രീകൾ&oldid=3631273" എന്ന താളിൽനിന്ന് ശേഖരിച്ചത്