ചിത്ര മുദ്‌ഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്ര മുദ്‌ഗൽ
ജനനം (1944-12-10) 10 ഡിസംബർ 1944 (പ്രായം 75 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പ്രധാന കൃതികൾപോസ്റ്റ് ബോക്സ് നമ്പർ. 203 - നാലാ സോപാരാ, ആവൻ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഹിന്ദി സാഹിത്യകാരിയാണ് ചിത്ര മുദ്‌ഗൽ(10 ഡിസംബർ 1944). ആധുനിക ഹിന്ദി സാഹിത്യ രംഗത്തെ പ്രമുഖയാണ്.

ജീവിതരേഖ[തിരുത്തുക]

ചൈന്നൈയിൽ ജനിച്ച ചിത്ര പഠിച്ചതും വളർന്നതും മുംബൈയിലാണ്. ഹിന്ദി സാഹിത്യത്തിൽ എം.എ. ബിരുദം നേടി. സരിക സാഹിത്യ മാസികയുടെ പത്രാധിപർ അവാധ് നാരായൻ മുദ്ഗലിനെ വിവാഹം കഴിച്ചു. ചിത്രയുടെ ആവൻ എന്ന നോവൽ മുംബൈയിലെ ദത്താ സാമന്തിന്റെ കാലത്തെ തൊഴിലാളി മുന്നേറ്റത്തിന്റെ കഥയാണ്. ഹിന്ദി നോവൽ സാഹിത്യത്തിലെ നാഴികക്കല്ലായി ഈ രചനയെ വിമർശകർ വാഴ്ത്തി. [1]

പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ ശങ്കർ ഗുഹ നിയോഗിയുടെ വധത്തെത്തുടർന്നാണ് ഈ ചിത്ര ഈ നോവൽ എഴുതിത്തുടങ്ങുന്നത്. ഡോ. ദത്ത സാമന്തിന്റെ മരണത്തിനു ശേഷമാണ് നിയോഗി കൊല്ലപ്പെടുന്നത്.

കൃതികൾ[തിരുത്തുക]

  • ആവൻ
  • സാന്ധ്യനൊമ്പരങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]
  • വ്യാസ് സമ്മാൻ

അവലംബം[തിരുത്തുക]

  1. Awards for Aavaan[പ്രവർത്തിക്കാത്ത കണ്ണി]
  2. http://sahitya-akademi.gov.in/pdf/sahityaakademiawards2018.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്ര_മുദ്‌ഗൽ&oldid=3106777" എന്ന താളിൽനിന്ന് ശേഖരിച്ചത്