ചിത്രവധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജാതിവ്യവസ്ഥ കർക്കശമായി നിലനിന്നിരുന്ന കാലത്ത് കേരളത്തിൽ അവർണ്ണർക്കെതിരെ പ്രയോഗിച്ചിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു ചിത്രവധം. ജാതീയമായ വിലക്കുകളും നിയമങ്ങളും തെറ്റിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുവാനും ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ടയാളുടെ ആസനത്തിൽക്കൂടി കഴുത്തിന്റെ പിൻഭാഗം വരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി ഒരു മരത്തിൽ ബന്ധിക്കുന്നു. പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്. പലപ്പോഴും രണ്ടുമൂന്നു ദിവസത്തിനുശേഷമേ മരണം സംഭവിക്കുമായിരുന്നുള്ളൂ. അവർണ്ണജാതികളിൽപ്പെട്ട പലരെയും ഈ രീതിയിൽ ശിക്ഷിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=ചിത്രവധം&oldid=2893293" എന്ന താളിൽനിന്ന് ശേഖരിച്ചത്