ചാർട്ടിസ്റ്റ് പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർട്ടിസ്റ്റ് യോഗത്തിന്റെ പോസ്റ്റർ.

സാമ്പത്തികക്ലേശങ്ങളും രാഷ്ട്രീയാവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്ന ബഹുജനവിപ്ലവപ്രസ്ഥാനമാണ് ചാർട്ടിസ്റ്റ് പ്രസ്ഥാനം. വമ്പിച്ച പൊതുയോഗങ്ങളോടും പ്രകടനങ്ങളോടും കൂടി 1830-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇടവിട്ടു് 1850-കളുടെ തുടക്കംവരെ നീണ്ടുനിന്നു.[1]

ചാർട്ടർ നിവേദനം[തിരുത്തുക]

1836 ൽ വില്യം ലോവറ്റിന്റെ നേതൃത്ത്വത്തിൽ രൂപീകരിക്കപ്പെട്ട ലണ്ടൻ വർക്കിംഗ് മെൻ എന്ന സംഘടന ആറ് ആവശ്യങ്ങൾ അടങ്ങിയ ഒരു നിവേദനം പാർലമെന്റിനു സമർപ്പിക്കാൻ തയ്യാറാക്കി.

  1. ഇരുപത്തിയൊന്ന് വയസ്സായവർക്ക് വോട്ടവകാശം നൽകുക.
  2. രഹസ്യ ബാലറ്റ് സമ്പ്രദായം നടപ്പിലാക്കുക.
  3. വർഷത്തിലൊരിക്കലെങ്കിലും പാർലമെന്റ് വിളിച്ചു ചേർക്കുക
  4. പാർലമെന്റംഗമാകാൻ സ്വത്തുണ്ടാകണമെന്ന നിബന്ധന പിൻവലിക്കുക.

തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. മുപ്പതു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഈ ജനകീയ ചാർട്ടർ പാർലമെന്റിനു സമർപ്പിച്ചെങ്കിലും പാർലമെന്റ് തള്ളി. തുടർന്ന് പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഗവൺമെന്റ് ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി.[2]

അവലംബം[തിരുത്തുക]

  1. കാറൽ മാർക്സ്, ഫ്രെഡറിക്ക് എംഗൽസ്. "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". വിക്കി ഗ്രന്ഥശാല. Retrieved 26 ഏപ്രിൽ 2013.
  2. സാമൂഹ്യശാസ്ത്രം, എട്ടാം ക്ലാസ് പാഠ പുസ്തകം ഭാഗം 2. കേരള സർക്കാർ. 2009. p. 140.